അനാഥ ശവങ്ങളെ പോലെ എല്ലാവരും ഓരേകുഴിയില്‍; ന്യൂയോര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നു ഓരോ അഞ്ചുമിനിറ്റിലും ഓരോ ആളുകള്‍ മരിക്കുന്നു ഒരുലക്ഷം മരണം; ആകെ മരിച്ചവരുടെ എണ്ണം 102,867 ആയി

കോവിഡ് 19 മഹാമാരിയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം 102,867 ആയി. ഇതില്‍ 70,000ത്തോളം മരണം യൂറോപ്പിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേര്‍ മരിച്ചു. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയരുന്നത്. 95,000 മരണവും 30 ദിവസത്തിനിടെയാണ്.
1,694,954 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. 376,102 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 499,252 പേര്‍. സ്‌പെയിന്‍ 158,273, ഇറ്റലി 147,577, ഫ്രാന്‍സ് 125,931 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍.
ഏറ്റവും കൂടുതല്‍ മരണം നടന്നിരിക്കുന്നത് ഇറ്റലിയിലാണ്- 18,849 പേര്‍. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2000ത്തിലേറെ മരണം സംഭവിച്ചു. ആകെ മരണം 18,686, സ്‌പെയിന്‍ 16,081, ഫ്രാന്‍സ് 13,197, യുകെ 8,958 എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങള്‍. ഇന്ത്യയില്‍ 896 കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആകെ മരണസംഖ്യ 229 ആണ്. യു.എസില്‍ ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപിലെടുത്ത വലിയ കുഴിയിലേക്കു എല്ലാ മൃതദേഹങ്ങളും അടക്കം ചെയ്യുന്ന ചിത്രം ഏറെ വേദന സൃഷ്ടിക്കുകയാണ്. അമേരിക്കയില്‍ കൊറോണ എത്രത്തോളം ഭീതിജനകമായി പടരുന്നുവെന്നതിന്റെയും മനുഷ്യന്റെ നിസഹായതയുടെയും പ്രതീകമാണ് ഈ ചിത്രം. ന്യൂയോര്‍ക്കിലെ അനാഥവും തിരിച്ചറിയാന്‍ കഴിയാത്തതുമായ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന സ്ഥലമാണ് ഈ ദ്വീപ്. ആഴ്ചയില്‍ വിരലില്‍ എണ്ണവുന്ന മൃതദേഹങ്ങള്‍ മാത്രം അടക്കം ചെയ്തിരുന്ന ഇവിടെ ഇപ്പോള്‍ ദിനംപ്രതി കുറഞ്ഞത് 25 മൃതദേഹങ്ങളെങ്കിലും അടക്കം ചെയ്യുന്നുണ്ട്.
അമേരിക്കയില്‍ ഇപ്പോള്‍ അഞ്ചു ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ 1.61 ലക്ഷം കൊറോണ രോഗികളാണ് ഉള്ളത്. ലോകത്ത് ഏത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ളത് ന്യൂയോര്‍ക്കിലാണ് ഉള്ളത്. 4,400 പേരാണ് ഇവിടെ മരിച്ചത്. ദിവസവും നിരവധി ആളുകള്‍ മരിക്കുന്നതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്‍ ഇടമില്ലാതായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപിലേക്ക് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത്.
ഇതിന്റ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു. ഇത് പിന്നീട് അമേരിക്കന്‍ പത്രങ്ങളുടെയും പ്രധാന വാര്‍ത്തകളിലൊന്നായി. വെളുത്ത നിറത്തിലുള്ള സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്നവര്‍ വലിയ കിടങ്ങിലേക്ക് മൃതദേഹങ്ങള്‍ അടക്കം ചെയ്ത ശവപ്പെട്ടികള്‍ അടുക്കി വെച്ച് മണ്ണിട്ട് മുടുന്നതിന്റെ ഡ്രോണ്‍ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് ലോകത്തെ ഞെട്ടിപ്പിച്ചത്. അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന സ്ഥലത്ത് കൊറോണ ബാധിച്ച് മരിച്ചവരെ കൂട്ടത്തോടെ അടക്കം ചെയ്തത് ജനങ്ങളില്‍ വലിയ ഞെട്ടലും അമര്‍ഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹാര്‍ട് ദ്വീപിലല്ല, ട്രംപിന്റെ ഗോള്‍ഫ് മൈതാനത്താണ് മൃതദേഹങ്ങള്‍ അടക്കേണ്ടതെന്ന് പ്രതിഷേധിക്കുവരും കുറവല്ല.
https://www.facebook.com/Malayalivartha