കൊണ്ടേ പോകൂ... നെഗറ്റീവ് ആയവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യത. ഗവേഷകരുടെ മുന്നറിയിപ്പ്

കോവിഡ്-19 രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടെ ലോകത്തിന് മുഴുവന്‍ ആശങ്കയുണ്ടാക്കുന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ഗവേഷകര്‍. പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയവരിലും കൊറോണ വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയത്. രോഗപ്പകര്‍ച്ച നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എടുത്തുകളയാന്‍ വിവിധയിടങ്ങളില്‍ ആലോചിക്കുന്നതിനിടെയാണ് മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്.
രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍ അഥവാ പിസിആര്‍ ടെസ്റ്റാണ് രോഗ പരിശോധനയ്ക്ക് നിലവില്‍ ഉപയോഗിക്കുന്ന രീതി. എന്നാല്‍ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് മിനസോട്ട മയോ ക്ലിനിക്കിലെ ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രിയ സമ്പത്കുമാര്‍ പറയുന്നത്. സാമ്പിള്‍ ശേഖരിക്കുന്ന സമയത്ത് എത്രത്തോളം വൈറസ് രോഗിയുടെ ശരീരത്തില്‍ ഉണ്ട്, സാമ്പിള്‍ ശേഖരിച്ചതിലെ കൃത്യത, സാമ്പിള്‍ ശേഖരിച്ചതിന് ശേഷം എത്രസമയത്തിന് ശേഷമാണ് പരിശോധന നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രോഗ നിര്‍ണയത്തെ സ്വാധീനിക്കും. കോവിഡ്-19 ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളു. അതിനാല്‍ ടെസ്റ്റിന്റെ വിശ്വാസ്യതയേപ്പറ്റി പ്രാഥമികമായ വിവരങ്ങള്‍ മാത്രമേയുള്ളുവെന്നും വിദഗ്ധര്‍ പറയുന്നു.
നിരവധി കമ്പനികള്‍ ഇപ്പോള്‍ പരിശോധനാ കിറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവയെല്ലാം ചെറിയ വ്യത്യാസങ്ങള്‍ ഉള്ളവയുമാണ്. നിരവധി കാരണങ്ങളാല്‍ പരിശോധനാ ഫലത്തില്‍ ഒരുശതമാനം തെറ്റായ റിസള്‍ട്ട് വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഒറ്റ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുക എന്നത് ശ്രമകരമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല തെറ്റായ നെഗറ്റീവ് ഫലം കാണിച്ചയാളെ പെട്ടെന്ന് സമൂഹത്തിലേക്ക് സാധാരണ ഗതിയില്‍ ഇടപഴകാന്‍ അനുവദിക്കുന്നത് കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ ഇടയാക്കുമെന്ന് ബാല്‍ട്ടിമോറിലെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രി എമര്‍ജന്‍സി ഫിസിഷ്യന്‍ ഡാനിയേല്‍ ബ്രെണറും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേംബ്രിജ് സര്‍വകലാശാലയും കൊറോണ വൈറസിനെ കുറിച്ച് ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ലോകത്ത് നിലവില്‍ പടരുന്നത,് പുതിയ മൂന്നിനം കൊറോണ വൈറസുകളാണെന്നാണ് പഠനത്തില്‍ പറയുന്നത്. അതില്‍ യുഎസിനെ ഇപ്പോള്‍ വരിഞ്ഞു മുറുക്കിയിരിക്കുന്നത് ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അതേ വൈറസാണ്. എന്നാല്‍ ഈ വൈറസ് ചൈനയെ കാര്യമായി ഉപദ്രവിച്ചതുമില്ല. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന വൈറസുകളുടെ ജനിതക ചരിത്രം പിന്തുടര്‍ന്ന ഗവേഷകരാണ് മൂന്നിനത്തില്‍പ്പെട്ടവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത. തുടര്‍ന്ന്് ടൈപ് എ, ബി, സി എന്നിങ്ങനെ പേരും നല്‍കി. വ്യത്യസ്ത ജനിതക സ്വഭാവം കാണിക്കുന്നെങ്കിലും മൂന്നിനങ്ങളും തമ്മില്‍ വളരെയേറെ സാമ്യമുണ്ടെന്നും കേംബ്രിജ് സര്‍വകലാശാല ഗവേഷകര്‍ വ്യക്തമാക്കി. അതായത്, സാര്‍സ് കോവ്2 എന്നു പേരിട്ട പുതിയ കൊറോണ വൈറസിന് തുടര്‍ച്ചയായി ജനിതക മാറ്റം സംഭവിക്കുന്നതായാണു ഗവേഷകര്‍ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇതു സംഭവിക്കുന്നതെന്ന വെല്ലുവിളിയുമുണ്ട്. ആര്‍എന്‍എ വൈറസായതിനാല്‍ത്തന്നെ മരുന്നു കണ്ടുപിടിച്ചാലും തുടരെത്തുടരെ ജനിതകമാറ്റം വരുത്തി അതിനെ പ്രതിരോധിക്കാനുള്ള കഴിവും വൈറസിനുണ്ടാകുന്നുണ്ട്. പഠനത്തിലെ പ്രാഥമിക വിവരം മാത്രമാണു ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha