യുഎസില്‍ 24 മണിക്കൂറിനിടെ 2,108 മരണം, മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് യു എസ്സ്

യുഎസില്‍ ഇതുവരെ 20,064 പേര്‍ക്ക് ജീവന്‍ നഷ്ടമായി . ഇതോടെ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന രാജ്യമായി. ഇറ്റലിയില്‍ 19,468 പേരാണ് ഇതുവരെ മരിച്ചത്. യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു.
യുഎസിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കില്‍ 738 പേര്‍ക്കാണ് വെള്ളിയാഴ്ച മാത്രം ജീവന്‍ നഷ്ടമായത്. യുഎസില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. പുതിയതായി 3,132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരിയില്‍ 24 മണിക്കൂറിനിടെ 2000 ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന ആദ്യത്തെ രാജ്യവും യുഎസ് ആണ്. ഒരു ദിവസത്തിനിടെ 2,108 പേരാണ് മരിച്ചത്.
മഹാമാരി ഏറ്റവും മോശമായി ബാധിച്ച ന്യൂയോര്‍ക്ക് നഗരത്തിലെ വിദ്യാലയങ്ങള്‍ ഈ അധ്യായന വര്‍ഷം മുഴുവന്‍ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. പത്തു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് ഇത് ബാധകമാകുന്നത്. ഈ അധ്യായന വര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി മൂന്നു മാസം കൂടി ബാക്കിനില്‍ക്കെയാണ് തീരുമാനം. സെപ്റ്റംബറില്‍ അടുത്ത അധ്യായന വര്‍ഷം ആരംഭിക്കും.
ലോകത്താകമാനം പുതിയതായി ഇരുപത്തെട്ടായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,05,722 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. സ്‌പെയിനില്‍ 1,61,852 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 1,47,577 ആണ്. സ്‌പെയിനില്‍ 16,353 പേരാണ് മരണപ്പെട്ടത്. യുകെയില്‍ 24 മണിക്കൂറിനിടെ 917 പേര്‍ മരിച്ചപ്പോള്‍ ആകെ മരണസംഖ്യ 9,875 ആയി. പുതിയതായി 5,34 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതര്‍ 78,991 ആയി.
https://www.facebook.com/Malayalivartha