ലോകത്താകെ കോവിഡ്19 ബാധിച്ചുള്ള മരണം 1.08 ലക്ഷം കടന്നു... 24 മണിക്കൂറിനിടെ 5,817 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്, മരിച്ചവരുടെ എണ്ണം 1,08,504 ആയി ഉയര്‍ന്നു

ലോകത്താകെ കോവിഡ്19 ബാധിച്ചുള്ള മരണം 1.08 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,817 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,08,504 ആയി ഉയര്‍ന്നു. 210 രാജ്യങ്ങളിലായി 17,74,446 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,08,504 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ 26,991 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്താകമാനം 4,01,500 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. ഇറ്റലിയെ പിന്തള്ളി അമേരിക്കയില്‍ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. 1,746 പേരാണ് ഇന്ന് അമേരിക്കയില്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 20,493 ആയി ഉയര്‍ന്നു. 5,29,867 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 29,444 പേര്‍ക്ക് രോഗം ഭേദമായി.
ഇറ്റലി (19,468), സ്‌പെയിന്‍ (16,606), ഫ്രാന്‍സ് (13,832) എന്നീ രാജ്യങ്ങളില്‍ പതിനായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
"
https://www.facebook.com/Malayalivartha