യുഎസ് അടുക്കുന്നത് ലോകത്തെ ഉയര്‍ന്ന മരണനിരക്കിനോട്... 24 മണിക്കൂറില്‍ രണ്ടായിരത്തിലേറെപ്പേര്‍ മരിച്ചു, മരണസംഖ്യ 20,577 ആയി, ഇറ്റലിയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച മരിച്ച രാജ്യവുമായി അമേരിക്ക

രാജ്യം കണ്ട ഏറ്റവും വലിയ കൊറോണ മരണം രേഖപ്പെടുത്തിയ ദുഃഖവെള്ളിയാഴ്ചയിലൂടെയാണ് യുഎസ് കടന്നുപോയത്. ഇന്നലെ മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ച അമേരിക്ക മരണത്തിലും മുന്നില്‍. 24 മണിക്കൂറില്‍ രണ്ടായിരത്തിലേറെപ്പേര്‍ മരിച്ചു. മരണസംഖ്യ 20,577 ആയി. രോഗം ബാധിച്ചവര്‍ 5,4 0,000 കടന്നു. ഇതുവരെ ഇറ്റലിയില്‍ 21000 പേരാണ് മരിച്ചത്.
ശനിയാഴ്ച 619 മരണം. 1,48,577 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മരണം ഉയര്‍ന്ന സ്‌പെയിനില്‍ 18 ദിവസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ശനിയാഴ്ച. 510 പേര്‍ മരിച്ചു. ആകെ മരണം 16,353. രോഗം ബാധിച്ചത് 1,61,852 പേര്‍ക്ക്. 193 രാജ്യങ്ങളിലായി 1,07,728 പേര്‍ മരിച്ചു. 17,27,602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,91,639 പേര്‍ക്ക് രോഗം ഭേദമായി. ന്യൂയോര്‍ക്ക്, ന്യൂജഴ്സി എന്നിവയ്ക്ക് പുറമേ ഫിലഡല്‍ഫിയ, വെര്‍മോണ്ട്, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ, ഡെലവേര്‍, മേരിലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം കനത്ത മുന്നറിയിപ്പുകള്‍ നല്‍കി. അതായത്, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം ഇതോടെ ഔദ്യോഗികമായി 18,777 ആയി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുകള്‍ പ്രകാരം 501,600 ല്‍ അധികം ആളുകള്‍ക്ക് പോസിറ്റീവ് പരീക്ഷിച്ചു. വെള്ളിയാഴ്ച 35,551 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയില്‍ ഇതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇറ്റലിയെ രാജ്യം മറികടക്കുമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ ഡയറക്ടര്‍ ഡോ. ക്രിസ് മുറെ അഭിപ്രായപ്പെട്ടു.
ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രാജ്യമായി അമേരിക്ക. ഇറ്റലിയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച മരിച്ച രാജ്യവുമായി അമേരിക്ക. രോഗ ബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു.24 മണിക്കൂറിനുള്ളില്‍ 2018 പേരാണ് അമേരിക്കയില്‍ മരിച്ചത്. കോവിഡ് ബാധിച്ച് രണ്ടായിരത്തില്‍പ്പരം ആളുകള്‍ ഒരു ദിവസം മരിക്കുന്നത് ആദ്യമാണ്.
അമേരിക്കയില്‍ 20,011 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം 5,21,714 കടന്നു. മരണം രണ്ടായിരം മറികടന്ന ദിവസംതന്നെ മുപ്പത്തയ്യായിരത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം, മുമ്പ് വിചാരിച്ചതിലും കുറഞ്ഞ തോത് മരണമാണ് ഉണ്ടാകുകയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ അമേരിക്കയില്‍ മരിക്കുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നതെന്നും കടുത്ത തന്ത്രങ്ങളിലൂടെയാണ് മരണം കുറയ്ക്കാന്‍ കഴിയുന്നതെന്നും ട്രംപ് പറഞ്ഞു.ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,09,424 ആയി ഉയര്‍ന്നു. 193 രാജ്യങ്ങളിലും മറ്റ് ടെറിട്ടറികളിലുമായി 210 ഭരണമേഖലയിലായി 17,27,602 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,97,053 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
അടിസ്ഥാനപരമായി, ഞങ്ങളുടെ കണക്കുകള്‍ ശരിയാവാനാണ് സാധ്യത. മിക്കവാറും എല്ലാ രാത്രിയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതിയ മരണനിരക്കുകള്‍ വരുന്നു. കൊറോണയുടെ ഏതു ഘട്ടത്തില്‍ നിന്നു നോക്കിയാലും കണക്കുകള്‍ പറയുന്നത്, അനുമാനങ്ങളോടു ചേര്‍ന്നു നില്‍ക്കുമെന്നാണ്.' അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ടീമിന്റെ മോഡല്‍ പ്രോജക്റ്റുകള്‍ പ്രകാരം 61,500 അമേരിക്കക്കാര്‍ക്ക് ഓഗസ്റ്റ് അവസാനത്തോടെ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. മെയ് അവസാനം വരെ രാജ്യം സാമൂഹിക ദൂരപരിധി പാലിക്കുകയാണെങ്കില്‍ ചില വ്യത്യാസങ്ങള്‍ വന്നേക്കാമെന്നു മാത്രം.'വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ ഡയറക്ടര്‍ ഡോ. ക്രിസ് മുറെ അഭിപ്രായപ്പെട്ടു.
. ആരോഗ്യ വിദഗ്ധര്‍ പറയുന്നത്, ഈ നടപടികള്‍ക്ക് ഗുണപരമായ ഫലങ്ങള്‍ ഉണ്ടെന്നാണ്. ഇപ്പോഴത്തെ നിലയ്ക്ക് രാജ്യം വളരെ വേഗത്തില്‍ തുറക്കുന്നത് യുഎസിനെ പിന്നോട്ട് നയിക്കുമെന്നാണ്.
ഇറ്റലിയില്‍ 19,468 പേരാണ് മരിച്ചത്. 1,47,577 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്. സ്‌പെയിനില്‍ 16,353 പേരും ഫ്രാന്‍സില്‍ 13,832 പേരും ബ്രിട്ടനില്‍ 9,875 പേരും ജര്‍മനിയില്‍ 2736 പേരുമാണ് മരിച്ചത്.മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് സ്‌പെയിനില്‍ മരണത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ 510 പേരാണ് മരിച്ചത്. മാര്‍ച്ച് 23 മുതല്‍ ഉയര്‍ന്ന മരണനിരക്കില്‍ കുറവാണിത്. 1,61,852 പേര്‍ക്ക് രോഗം ബാധിച്ചു.
ചൈനയില്‍ 46 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 42 പേരും വിദേശത്തുനിന്ന് വന്നവരാണ്. മൂന്നുപേര്‍കൂടി മരിച്ചതോടെ കോവിഡിനിരയായവരുടെ എണ്ണം 3339 ആയി. ചൈനയിലെ ആകെ രോഗികളുടെ എണ്ണം 81953 ആയി.മരണനിരക്ക് കുറഞ്ഞതോടെ ഇറാന്‍ ലോക്ക്ഡൗണ്‍ ഇളവുവരുത്തി. ശനിയാഴ്ചമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവത്തനം തുടങ്ങി. കച്ചവടസ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണത്തിലും ഇളവുവരുത്തി. മധ്യപൗരസ്ത്യദേശത്ത് ഏറ്റവും മരണമുള്ള ഇറാനില്‍ 4357 പേരുടെ ജീവനാണ് കോവിഡെടുത്തത്. 70,029 പേര്‍ക്ക് രോഗം ബാധിച്ചു.
https://www.facebook.com/Malayalivartha