കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തില്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനം...

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തില്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനം. ഈ അധ്യയന വര്‍ഷത്തേക്ക് സ്‌കൂളുകള്‍ തുറക്കില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. 1.1 മില്യണ്‍ വിദ്യാര്‍ഥികളുള്ള പൊതുവിദ്യാലയ സംവിധാനമാണ് പൂര്‍ണമായും അടക്കുന്നത്. അമേരിക്കയിലെ കോവിഡ് രോഗികളില്‍ മൂന്നിലൊന്ന് ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. വൈറസ് ബാധ രൂക്ഷമായതോടെ മാര്‍ച്ച് 16 മുതല്‍ നഗരത്തിലെ സ്‌കൂളുകള്‍ അടച്ചിരുന്നു.
ഓണ്‍ലൈനിലൂടെ വെര്‍ച്വല്‍ ക്ലാസുകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു. താഴ്ന്ന വരുമാനക്കാരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് വൈ-ഫൈ പോലുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ ക്ലാസുകളിലെത്താന്‍ സാധിച്ചിരുന്നില്ല. രാജ്യത്ത് രോഗം ആദ്യം ജീവനപഹരിച്ചത് വാഷിംഗ്ടണ്‍ സംസ്ഥാനത്തായിരുന്നെങ്കിലും പിന്നീട് ന്യൂയോര്‍ക്കില്‍ അതിവേഗം പടരുകയായിരുന്നു.
അതില്‍ത്തന്നെ 86 ലക്ഷം ജനങ്ങളുള്ള ന്യൂയോര്‍ക്ക് നഗരത്തെയാണു രോഗം വല്ലാതെ ബാധിച്ചത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,72,358-ലേക്ക് ഉയര്‍ന്നു, മരണം 7844-ഉം. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മരണം അയ്യായിരത്തിനു മുകളിലാണ്.
"
https://www.facebook.com/Malayalivartha