Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

74 പെണ്‍കുട്ടികളെയും സ്ത്രീകളെയും അടിമകളാക്കി ചോ ജൂ-ബിന്‍ എന്ന 24 കാരൻ കാട്ടിക്കൂട്ടിയത്; നഗ്നയായ പെണ്‍കുട്ടിയോട് പട്ടിയെപ്പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു, പെണ്‍കുട്ടിയുടെ ഗുഹ്യഭാഗത്ത് ഒരു വാക്ക് എഴുതി വയ്പ്പിച്ചു

19 APRIL 2020 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ദക്ഷിണ കൊറിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒന്നു ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ് 74 പെണ്‍കുട്ടികളെയും സ്ത്രീകളെയും അടിമകളാക്കി ചോ ജൂ-ബിന്‍ എന്ന 24 കാരൻ കാട്ടിക്കൂട്ടിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ ഗുഹ്യഭാഗത്ത് ഒരു വാക്ക് എഴുതി വയ്പ്പിച്ചു. നഗ്നയായ മറ്റൊരു പെണ്‍കുട്ടിയോട് പട്ടിയെപ്പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി സംഭവങ്ങൾ , കുറെ ഏറെ നാളുകളായി നടന്നുവന്നിരുന്ന നാടകങ്ങള്‍ക്ക് അറുതിവന്നത് 50 ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ട നിദവേദനം സർക്കാരിനു സമര്‍പ്പിക്കപ്പെട്ടതിനു ശേഷമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചോ ജൂ-ബിന്‍ എന്ന 24 കാരൻ ഇന്ന് പൊലീസിന്റെ പിടിയിലാണ്. ഈ കൂത്തുകളെല്ലാം കാണാന്‍ ടെലിഗ്രാം ആപ്പിലൊരുക്കിയിരുന്ന ചാറ്റ് റൂമുകളിലായി ഏത്തിച്ചേര്‍ന്നിരുന്നത് 260,000 പേരിലേറെയാണ്. ഇവരില്‍ നിന്ന് ഒരു ഷോയ്ക്ക് 1,200 ഡോളറുകള്‍ വരെ ഈടാക്കിയാണ് ചോ പ്രദര്‍ശനം നടത്തിയിരുന്നത്.

ടെലഗ്രാം എന്ന ആപ്പ് ഭരണഘടനയോട് ഉത്തരവാദിത്വമില്ലാത്ത ഭരണാധികാരികള്‍ക്കെതിരെയും മറ്റും അങ്കം വെട്ടുന്നവര്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റെ എന്‍ക്രിപ്ഷനു പിന്നില്‍ ചാറ്റ് റൂമുകളിലും മറ്റും എത്തുന്ന ക്രിമിനലുകള്‍ക്കും തിരിച്ചറിയപ്പെടാതിരിക്കാന്‍ ഉപകരിക്കുന്നു. വാട്‌സാപിനെക്കാള്‍ മികച്ച സുരക്ഷയാണ് തങ്ങളുടേതെന്നും മറ്റും ഊറ്റംകൊളളുന്ന അതിന്റെ നടത്തിപ്പുകാരോട് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. ടെലിഗ്രാം കൂടാതെ ചോ ഉപയോഗിച്ചിരുന്നത് ബിറ്റ്‌കോയിന്‍ പണമിടപാടുകളാണ് എന്നതും അയാളുടെകാര്യം കൂടുതല്‍ സുരക്ഷിതമാക്കിയിരുന്നു.


ഈ ഷോകള്‍ നടത്തുന്നതിനും ചോയ്‌ക്കൊപ്പം 124 പേരുടെ ഒരു സംഘവുമുണ്ടായിരുന്നു. ഇവരാകട്ടെ പെണ്‍കുട്ടികളെ ബ്ലാക്‌മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയുമാണ് വരുതിയിലാക്കിയിരുന്നത്. രണ്ടു യൂണിവേഴ്‌സിറ്റി ജേണസിലം വിദ്യാര്‍ഥികള്‍ നടത്തിയ അന്വേഷണമാണ് ഈ വന്‍ സംഘത്തിന്റെ അറസ്റ്റില്‍ കലാശിച്ചത്.

തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പടും. ഇവയുപയോഗിച്ചാണ് കൊച്ചു പെണ്‍കുട്ടികളെ പിന്നീട് ബ്ലാക്‌മെയില്‍ ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. ടെലിഗ്രാം ചാറ്റ് റൂമുകളില്‍ പണിയെടുത്തില്ലെങ്കില്‍ ഈ ചിത്രങ്ങളും മറ്റും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുമെന്ന ഭീഷണിയിലൂടെയാണ് പലരെയും വീഴ്ത്തിയതത്രെ. പൈസ വേണ്ടാത്ത ചാറ്റ് റൂമുകളും ചോയ്ക്ക് ഉണ്ടായിരുന്നു. ഇവയിലെത്തുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചാറ്റ് റൂമുകളിലേക്ക് അപ്‌ഗ്രേഡു ചെയ്യാനുള്ള ഓഫര്‍ നല്‍കുക എന്നതും ചോയുടെ രീതികളിലൊന്നാണ്. പെയ്ഡ്റൂമുകള്‍ക്ക് 1200 ഡോളര്‍ വരെ വാങ്ങിയിരുന്നു. ഓരോ ടെലിഗ്രാം ഗ്രൂപ്പിലും മൂന്നു മുതല്‍ അഞ്ച് പെണ്‍കുട്ടികള്‍ വരെയുള്ള ചാറ്റ് റൂമുകള്‍ ഉണ്ടായിരുന്നു. ഇവരെ ചോ വിളിച്ചിരുന്നത് അടിമകള്‍ എന്നാണ്. ഇവര്‍ ഓണ്‍ലൈനില്‍ എത്തിക്കഴിഞ്ഞാല്‍ കാഴ്ചക്കാര്‍ക്ക് അവരോട് ചിത്രങ്ങളും വിഡിയോയും മറ്റും ചോദിക്കാം. സ്വന്തം ക്യാമറകളിലാണ് ഇവ റെക്കോഡു ചെയ്ത് ഗുരുവിനും പണം നല്‍കുന്ന കാഴ്ചക്കാര്‍ക്കും ഇരകളായ പെണ്‍കുട്ടികള്‍ അയച്ചു നല്‍കിയരുന്നതെന്നാണ് ജേണലിസം വിദ്യര്‍ഥികള്‍ പറയുന്നത്.

യതാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ക്വോണ്‍ എന്നും ആഹ്ന്‍ എന്നുമുള്ള പേരുകളിലാണ് അറിയപ്പെടുന്നത്. ഇവര്‍ക്ക് പഠന സംബന്ധമായി തീസിസ് സമര്‍പ്പിക്കാന്‍ ലഭിച്ച വിഷയമാണ് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ ഇത്തരം സംഘങ്ങളിലൊന്നിന്റെ അറസ്റ്റില്‍ കലാശിച്ചത്. ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ എന്നായിരുന്നു അവര്‍ക്കു നല്‍കിയ വിഷയം.

ടെലിഗ്രാമിലെ ഗ്രൂപ്പുകളെല്ലാം സ്വകാര്യമായിരന്നു. എന്നാല്‍, ഇവയിലേക്കുള്ള ലിങ്കുകള്‍ കീവേഡ് സേര്‍ച്ചുകളില്‍, സേര്‍ച്ച് എൻജിനുകളില്‍ എളുപ്പത്തില്‍ ലഭ്യമായിരുന്നു. ആദ്യമായി ഇത്തരം ഗ്രൂപ്പിലെത്തിയ ക്വോണ്‍ പറയുന്നത് താന്‍ കാണുന്ന കാഴ്ചകളും അവയ്‌ക്കൊപ്പം വന്നിരുന്ന മെസേജുകളും തനിക്കു വിശ്വസിക്കാനായില്ല എന്നാണ്. ഈ ഗുരുതരമായ കുറ്റകൃത്യം എത്രയും വേഗം പൊതുജനത്തെ അറിയിക്കണമെന്നാണ് തനിക്കു തോന്നിയതെന്ന് ക്വോണ്‍ പറഞ്ഞു.

ഇത്തരം പല ചാറ്റ് റൂമുകളും ടെലിഗ്രാമില്‍ കസറുന്നുണ്ടായിരുന്നെങ്കിലും ക്വോണും, ആഹ്‌നും ചോയില്‍ ശ്രദ്ധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗുരു എന്ന പേരിലായിരുന്നു ചോ അറിയപ്പെട്ടിരുന്നത്. എട്ടു ഗ്രൂപ്പുകളാണ് ഇയാള്‍ നടത്തിവന്നത്. ഇവയില്‍ ഓരോന്നിലും 9000 ലേറെ ആളുകള്‍ ഓരോ സമയത്തും ഉണ്ടായിരുന്നു. മോഡലിങ് റോളുകള്‍ ഉണ്ടെന്നു പരസ്യം ചെയ്താണ് ചോ തന്റെ ഇരകളെ വീഴ്ത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ആദ്യ പടി. പേര്, സോഷ്യല്‍ സെക്യുരിറ്റി നമ്പര്‍, അഡ്രസ്, ഫോട്ടോ തുടങ്ങിയവയെല്ലാം സമര്‍പ്പിച്ചാല്‍ മാത്രമെ പ്രതിഫലം നല്‍കാനാകൂ എന്നു ധരിപ്പിച്ചാണ് ഈ വിവരങ്ങള്‍ കൈക്കലാക്കുക.

ദക്ഷിണ കൊറിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോട്ടലുകളിലും പൊതുസ്ഥലത്തും ഒക്കെയുള്ള പബ്ലിക് ടോയ്‌ലറ്റുകളില്‍ ഒളിക്യാമറകള്‍ പിടിപ്പിച്ച് റെക്കോഡു ചെയ്യുന്നതിനെതിരെ 2018ല്‍ പതിനായിരക്കണക്കിനു സ്ത്രീകള്‍ തെരുവുകളിലേക്ക് ഇറങ്ങിവന്നിരുന്നു. ഇത്തരം വിഡിയോകള്‍ പിന്നീട് ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്യുകയാരുന്നു. എന്റെ ജിവിതം തന്റെ പോണ്‍ അല്ലെടോ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള പല ആരോപണങ്ങളും 2019ലും ഉയര്‍ന്നിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷ നല്‍കാത്തിടത്തോളം കാലം ഇവ തുടരുമെന്നാണ് ജിന്‍ സുണ്‍മീ എന്ന ജനപ്രതിനിധി പറഞ്ഞത്. കുട്ടികളെ പോലും സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു എന്നാണ് അരോപണം. സ്ത്രീകളെ ഉപഭോഗ വസ്തുവായിക്കാണുന്ന ഈ രീതി അവസാനിക്കണമെന്ന ആവശ്യം ഇപ്പോള്‍ അതിശക്തമായി ഉയരുകയാണ് ദക്ഷിണ കൊറിയയില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (40 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (50 minutes ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (2 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (8 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (9 hours ago)

Malayali Vartha Recommends