15 ലക്ഷത്തിലേറെ വൈറസ് ബാധിതരുള്ള യു.എസാണ് പട്ടികയില്‍ ഒന്നാമത്
ലോക വൈറസ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. 15 ലക്ഷത്തിലേറെ വൈറസ് ബാധിതരുള്ള യു.എസാണ് പട്ടികയില്‍ ഒന്നാമത്. രോഗികളുെട എണ്ണം അതിവേഗം വര്‍ധിക്കുന്ന റഷ്യയാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്- മൂന്നു ലക്ഷത്തോളം.
സ്പെയിന്, യു.കെ, ബ്രസീല്‍, ഇറ്റലി എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. രണ്ടു മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലി (145 പേര്), യു.കെ (170 പേര്), സ്പെയിന് (87) എന്നിവ തിരിച്ചുവരവിെന്റ പാതയിലാണ്. ആഗോള തലത്തില്‍ 19ലക്ഷത്തോളം പേര് ഇതിനകം രോഗമുക്തി നേടിയത് ആശ്വാസകരമാണ്. റഷ്യയൊഴികെ യൂറോപ്യന്‍ രാജ്യങ്ങള്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുകാണിക്കുന്നതും പ്രതീക്ഷനല്‍കുന്നു.
https://www.facebook.com/Malayalivartha