Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...

അമേരിക്കയിൽ ഇലക്ട്രൽ കോളേജ് വോട്ടുകൾ അംഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് വൈസ് പ്രസിഡന്റിനെ പിന്തുണ

04 JANUARY 2021 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?

ഇലക്ട്രൽ കോളേജ് വോട്ടുകൾ അംഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് പിന്തുണ നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും.ഇലക്ട്രൽ തട്ടിപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ ആരോപണങ്ങൾക്ക് അടുത്തിടെയായി മൈക്ക് പെൻസ് വലിയ രീതിയിൽ പിന്തുണ നൽകുന്നില്ലായിരുന്നു. എന്നാൽ ഇലക്ട്രൽ വോട്ടുകൾക്ക് പിന്തുണ നൽകില്ലെന്ന പതിനൊന്ന് സെനറ്റർമാരുടെ തീരുമാനത്തിന് പിന്നാലെ അമേരിക്കയിലെ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ ആശങ്കയൊടൊപ്പം നിൽക്കുന്നുവെന്ന് മെെക്ക് പെൻസും പറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് മാക്ക് ഷോർട്ട് പറഞ്ഞു.

ഇലക്ട്രൽ കോളേജ് വോട്ടുകൾ തള്ളിയ സെനറ്റർമാരുടെ നിലപാട് അംഗീകരിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് മാക്ക് ഷോർട്ട് പറഞ്ഞത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ട്രംപ് ശക്തമാക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിന് പിന്നാലെയാണ് മെെക്ക് പെൻസും സെനറ്റർമാരുടെ തീരുമാനത്തിന് പിന്തുണ നൽകുന്നുവെന്ന റിപ്പോർട്ട്.അതേസമയം ഇലക്ട്രൽ കോളേജിൽ ബൈ‍ഡൻ ഭൂരിപക്ഷം ഉറപ്പിച്ചതുകൊണ്ട് തന്നെ ഇലക്ട്രൽ കോളേജ് വോട്ടുകൾ അംഗീകരിക്കില്ലെന്ന റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈ‍ഡനെ ബാധിക്കില്ല.എന്നാൽ 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ ഡി.സി ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഒത്തുചേരൂ, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് വീഡിയോയില്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുക, അന്തസത്ത സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് സമരമെന്നും വീഡിയോയില്‍ പറയുന്നു.‘കോണ്‍ഗ്രസ് എത്രയും വേഗം ഇലക്ട്രല്‍ കോളേജ് കമ്മീഷനെ പ്രഖ്യാപിക്കണം. അവര്‍ക്ക് അന്വേഷണത്തിനും വിവരങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിനുമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം.’ എന്നാണ് സെനറ്റര്‍മാര്‍ സംയുക്തമായി ആവശ്യപ്പെട്ടത്.
നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്നാരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹരജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.ഇതിനോടകം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരോപണം ഉയർത്തിയ ട്രംപിന്റെ 60 ഓളം ഹരജികൾ യു.എസ് കോടതികൾ തള്ളിയിട്ടുണ്ട്.തെരഞ്ഞെടുപ്പിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയും തെറ്റായ വിവരങ്ങളാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

50 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ വോട്ടുകളും ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഡിസംബര്‍ 14ന് ജോ ബൈഡനെ വിജയിയായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. ബൈഡന് 303 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷവും പരാജയം സമ്മതിക്കാതിരുന്ന ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഢാലോചനയ്ക്ക് പേരുകേട്ട അഭിഭാഷക സിഡ്നി പവല്‍, പുറത്താക്കപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനന്‍ എന്നിവര്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലെത്തിയതിന് പിന്നാലെ ട്രംപ് അട്ടിമറി നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടോ എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സെനറ്റര്‍മാരെയും മാര്‍ച്ചിനെയും കൂട്ടിപ്പിടിച്ചുകൊണ്ട് അവസാന അങ്കത്തിന് ട്രംപ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (7 minutes ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (15 minutes ago)

ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (24 minutes ago)

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (40 minutes ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (6 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (6 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (7 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (8 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (9 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (11 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (12 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (12 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (12 hours ago)

Malayali Vartha Recommends