അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന് ഭരണകൂടം ഇളവ് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന
അമേരിക്കയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന് ഭരണകൂടം ഇളവ് അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന .യു.കെ, അയര്‍ലന്‍ഡ് തുടങ്ങിയ 26 യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ബൈഡന് യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .അതെ സമയം ഈ പട്ടികയിലേക്ക് ദക്ഷിണാഫ്രിക്കയെ കൂടി ചേര്‍ത്തേക്കും.
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് യു.എസില്‍ പടരുന്നത് തടയാനാണ് ബൈഡന്റെ നീക്കം. എന്നാല്‍ നേരത്തെ രാജ്യത്ത് യാത്ര നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ബൈഡന് പ്രസിഡന്റ് പദവിയിലേക്ക് സ്ഥാനാരോഹണം നടത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് യാത്ര നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന സൂചന ട്രംപ് നല്‍കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു ട്രംപ് വാഗ്ദാനം ചെയ്തത് .
"
https://www.facebook.com/Malayalivartha