Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ തീരുമാനവുമായി അമേരിക്കൻ പ്രസിഡന്റ്! സാമ്പത്തിക സാങ്കേതിക സോഫ്റ്റ്‌വെയര്‍ ആപ്പുകളോട് നോ പറയാതെ ബൈഡൻ; ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് ഒപ്പുവെച്ച ഉത്തരവുകൾ റദ്ദാക്കി

10 JUNE 2021 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ ഉത്തരുവുകൾ റദ്ദാക്കി ജോ ബൈഡൻ. ടിക് ടോക്കും വിചാറ്റും ഉള്‍പ്പടെയുളള ചൈനീസ് ആപ്പുകൾ നിരോധിക്കുക ലക്ഷ്യമിട്ട് ഡൊണാള്‍ഡ് ട്രംപ് ഭരണകാലത്ത് ഒപ്പുവെച്ച ഉത്തരവുകളാണ് ജോ ബൈഡൻ റദ്ദാക്കിയിരിക്കുന്നത്.

കഴിഞ്ഞവർഷം ഡോണൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ബൈഡൻ റദ്ദാക്കിയത്. ടിക് ടോക്കിനും വിചാറ്റിനും പുറമെ എട്ട് മറ്റ് ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള ഉത്തരവാണ് റദ്ദാക്കിയത്. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് വിലക്കിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിലായിരുന്നു മുൻ പ്രസിഡന്‍റ് നേരത്തെ ഒപ്പിട്ടത്.

ടിക് ടോക്, വിചാറ്റ്, മറ്റ് എട്ട് കമ്മ്യൂണിക്കേഷൻ, സാമ്പത്തിക സാങ്കേതിക സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ എന്നിവ നിരോധിക്കുന്നത് ലക്ഷ്യമിട്ടുളള മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും ബൈഡന്‍ റദ്ദാക്കി.

അതേസമയം യുഎസ് വിവര സാങ്കേതിക വിദ്യയെയും ആശയവിനിമയ വിതരണശൃംഖലയെയും ചൈനയുള്‍പ്പെടയുളള ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുളള മറ്റൊരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ബൈഡന്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ യുഎസ് നിക്ഷേപകരെയോ, നിക്ഷേപങ്ങളേയോ ഏറ്റെടുക്കുന്നതില്‍ നിന്ന് 59 ചൈനീസ് സൈനിക-നിരീക്ഷണസ്ഥാപനങ്ങളെ ബൈഡന്‍ ഭരണകൂടം വിലക്കിയിരുന്നു. നവംബർ മാസത്തിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾപ്പെട്ടിരുന്ന 44 ചൈനീസ് കമ്പനികളുടെ പട്ടിക വിപുലീകരിക്കുകയായിരുന്നു ബൈഡൻ ചെയ്തത്.

സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ വിലക്കാൻ ബൈഡന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.


അതേസമയം, ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു.

അമേരിക്കയുടെ ഈ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍മാസം അവസാനം ഇന്ത്യയും ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ചുവട് പിടിച്ച് അമേരിക്കയിലും നിരോധന നീക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമേരിക്കയിലെ ഭരണമാറ്റം ഇതില്‍ മാറ്റം വരുത്തിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ചില മാസങ്ങളായി യുഎസ് ചൈന ബന്ധത്തില്‍ ചില ഉലച്ചിലുകള്‍ തട്ടിയതായാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. ഇതിന്‍റെ ഭാഗം കൂടിയാണ് പുതിയ വിലക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends