ബംഗ്ലാദേശില്‍ ഇടിയും മിന്നലും അതിശക്തം; വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയവർക്ക് മിന്നലേറ്റു, 16 പേര്‍ മരിച്ചു

ബംഗ്ലാദേശില്‍ അതിശക്തമായ കാലവര്‍ഷം. കനത്ത ഇടിയിലും മിന്നലിലും 16 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയവര്‍ക്കാണ് മിന്നലേറ്റത്. ദിവസങ്ങളായി ബംഗ്ലാദേശില്‍ ശക്തമായ കാലവര്‍ഷമാണ് അനുഭവപ്പെടുന്നത്. വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ ഇടി മിന്നലില്‍ വരാനും പരിക്കേറ്റിട്ടുണ്ട്.
വരന്‍ ഉള്‍പ്പെടെയുള്ള സംഘം ബോട്ടുകളില്‍ കയറി യാത്ര തുടങ്ങുകയും, തൊട്ടു പിന്നാലെ തന്നെ ഇടിയും മിന്നലും ഉണ്ടാകുകയായിരുന്നുവെന്നുമാണ് വിവരം. കനത്ത മഴക്കെടുതിയില്‍ കോക്‌സ് ബസാര്‍ ജില്ലയില്‍ 20 പേര്‍ നേരത്തെ മരിച്ചിരുന്നു. തുടരെയുണ്ടായ മിന്നലിലാണ് 16 പേര്‍ മരിച്ചത്.
https://www.facebook.com/Malayalivartha
























