ലണ്ടനിലെ റെസ്റ്റോറന്റില്‍ മലയാളി വിദ്യാര്‍ഥിനിക്ക് കുത്തേറ്റു; സംഭവത്തിൽ 23കാരനായ ഇന്ത്യന്‍ യുവാവ് അറസ്റ്റിൽ

കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനിയെ കത്തികൊണ്ട് കുത്തിയ 23കാരനായ ഇന്ത്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റെസ്റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇവിടെ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സോന ബിജുവിനെ (22) ആണ് ശ്രീറാം അംബര്‍ള എന്നയാള്‍ കുത്തിയത്. തിങ്കളാഴ്ച തെംസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.
20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ ലണ്ടന്‍ ആംബുലന്‍സ് സര്‍വിസും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് എത്തിക്കുമ്ബോള്‍ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോള്‍ നില തൃപ്തികരമാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.ഹൈദരാബാദുകാരനായ പ്രതിക്ക് ലണ്ടനില്‍ സ്ഥിരമായ മേല്‍വിലാസമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് റെസ്റ്റോറന്റില്‍ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























