Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പോർവിമാനങ്ങളിൽ പറക്കുന്നത് യുദ്ധത്തിലേക്ക്, യുക്രെയ്ൻ പൈലറ്റുമാരുടെ വെളിപ്പെടുത്തൽ

29 MARCH 2022 09:01 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുദ്ധം തീർന്നേക്കാം. പക്ഷേ, അതു ബാക്കിവയ്ക്കുന്ന ദുരിതങ്ങൾ തീരാൻ കാലങ്ങൾ കാത്തിരിക്കേണ്ടിവരും. യുദ്ധം യുക്രെയ്നിൽ ഒതുങ്ങിനിൽക്കും. പക്ഷേ, പട്ടിണിയടക്കമുള്ള ദുരിതങ്ങൾ അതിർത്തികൾക്കപ്പുറമുള്ള ജനവും അനുഭവിക്കേണ്ടിവരും. വിലക്കയറ്റവും ഇന്ധനക്ഷാമവും പട്ടിണിയുമെല്ലാം പല രാജ്യങ്ങളിലും ഇതിനോടകം പ്രതിസന്ധികൾ സൃഷ്ടിച്ചുതുടങ്ങി.

 

ഇപ്പോളിതാ സാങ്കേതികമായും ആള്‍ബലംകൊണ്ടും ഏറെ മുന്നിലുള്ള റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ എങ്ങനെയാണ് യുക്രെയ്ന്‍ വ്യോമസേന പ്രതിരോധിക്കുന്നതെന്ന് രണ്ട് പൈലറ്റുമാര്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയാണ്.ന്യൂയോര്‍ക്ക് ടൈംസിലാണ് സുഖോയ് 27 ഫ്‌ളാങ്കര്‍ പൈലറ്റായ ആന്ദ്രേ (യഥാര്‍ഥ പേരല്ല) തന്റെ അനുഭവം വിശദീകരിക്കുന്നത്. ജൂസ് എന്ന് വിളിപ്പേരുള്ള യുക്രെയ്ന്‍ വ്യോമസേന പൈലറ്റാണ് രണ്ടാമത്തെ അഭിമുഖം നല്‍കിയിരിക്കുന്നത്. സിഎന്‍എന്നിലെ ആന്‍ഡേഴ്‌സണ്‍ കൂപ്പറാണ് ഈ അഭിമുഖം തയാറാക്കിയിരിക്കുന്നത്.

 

റഷ്യന്‍ വ്യോമസേനയുടെ ആക്രമണങ്ങള്‍ ഭൂരിഭാഗവും രാത്രി സമയത്തായതിനാല്‍ മിക്കവാറും ജോലി ആരംഭിക്കുക രാത്രികളിലാണെന്നാണ് സുഖോയ് 27 പൈലറ്റ് ആന്ദ്രേ പറയുന്നത്. പോര്‍വിമാനം പറത്തുന്നതിന് മുൻപുള്ള സാധാരണ പരിശോധനകള്‍ പോലും പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സമയം ലഭിക്കാറില്ല. 'ഈയിടെയായി ഞാന്‍ പറന്നയരുന്നതെല്ലാം യുദ്ധത്തിലേക്കാണ്.

 

റഷ്യക്കാരുമായുള്ള ആകാശയുദ്ധത്തില്‍ യാതൊരു താരതമ്യത്തിനും പോന്ന ശക്തിയല്ല യുക്രെയ്ന്‍. കുറഞ്ഞത് അഞ്ച് ഇരട്ടിയെങ്കിലും എല്ലാ മേഖലയിലും മുന്നിലാണവര്‍' ഇതുവരെ പത്തു ദൗത്യങ്ങള്‍ നടത്തിയ 25കാരന്‍ ആന്ദ്രേ പറയുന്നു. കുറഞ്ഞത് ഒരു പോര്‍വിമാനത്തെയെങ്കിലും വിജയകരമായി വെടിവെച്ചിടാന്‍ സാധിച്ചെന്നും ആന്ദ്രേ അവകാശപ്പെടുന്നുണ്ട്.

'റഷ്യന്‍ ജെറ്റുകളെ തടയാനും ആകാശത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനുമൊക്കെയാണ് ഇപ്പോള്‍ പറന്നുയരാറ്. ഞങ്ങളുടെ ആയുധങ്ങളുടെ പരിധിയിലേക്കെത്തുന്നതിന് റഷ്യന്‍ പോര്‍വിമാനങ്ങളുടെ അടുത്തേക്കെത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പലപ്പോഴും റഷ്യന്‍ മിസൈല്‍ നമ്മുടെ പോര്‍വിമാനത്തിന് നേരെ കുതിച്ചുകഴിഞ്ഞെന്ന മുന്നറിയിപ്പായിരിക്കും ലഭിക്കുക എന്നും ആന്ദ്രേ പറയുന്നു.

 

അതിവേഗത്തില്‍ വെട്ടിച്ച് മാറിയും വേഗത്തില്‍ മാറ്റം വരുത്തിയുമാണ് ആന്ദ്രേ ഇതുവരെ റഷ്യന്‍ പോര്‍വിമാനങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്. വെടിക്കോപ്പുകള്‍ കത്തിച്ചുകൊണ്ട് മിസൈലുകളെ വഴി തെറ്റിച്ചും പലപ്പോഴും ആന്ദ്രേയും പോര്‍വിമാനവും രക്ഷപ്പെട്ടിട്ടുണ്ട്. 'ഇതുവരെ റഷ്യക്കാരെ കബളിപ്പിക്കാനായതുകൊണ്ട് മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എന്നേക്കാള്‍ പരിചയസമ്പത്തുള്ള സുഹൃത്തുക്കളില്‍ പലരും ഇന്നില്ല എന്നും ആന്ദ്രേ പറയുന്നു.

 

യുക്രെയ്‌നിലെ ഔദ്യോഗിക വിമാനത്താവളങ്ങളിലും സൈനിക താവളങ്ങളിലും ശക്തമായ ബോംബാക്രമണം ഇതിനകം തന്നെ റഷ്യ നടത്തിയിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തിന് മുൻപ് തന്നെ യുക്രെയ്ന്‍ തങ്ങളുടെ പോര്‍വിമാനങ്ങളെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സൂചനയുണ്ട്. പാതി തകര്‍ന്ന റണ്‍വേകളും ദേശീയ പാതകളുടെ ഭാഗങ്ങളില്‍ നിന്നുമൊക്കെയാണ് ഇപ്പോള്‍ പല യുക്രെയ്ന്‍ പോര്‍വിമാനങ്ങളും പറന്നുയരുന്നത്. റോഡുകളില്‍ നിന്നും പോര്‍വിമാനങ്ങള്‍ പറന്നുയരുന്നതിന്റെ പരിശീലനം നേരത്തെ തന്നെ യുക്രെയ്ന്‍ സൈന്യം നടത്തിയിരുന്നു.

 

'റഷ്യക്കും നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ആകാശത്തിലൂടെ സ്വതന്ത്രമായി പറക്കാന്‍ ഇപ്പോഴും റഷ്യന്‍ പോര്‍വിമാനങ്ങള്‍ക്കാവില്ല. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ അവര്‍ക്ക് ആശങ്കയുണ്ട് എന്നാണ് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ജൂസ് എന്നു വിളിക്കുന്ന പോര്‍വിമാനത്തിന്റെ പൈലറ്റ് പറഞ്ഞത്.

 

യുക്രെയ്ന്‍ പോര്‍വിമാനങ്ങള്‍ ഇപ്പോഴും റഷ്യക്ക് തലവേദനയാവുന്നുവെന്നാണ് സിഎന്‍എന്നും ന്യൂയോര്‍ക്ക് ടൈംസും ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 97 റഷ്യന്‍ വിമാനങ്ങളെ തകര്‍ത്തുവെന്നാണ് യുക്രെയ്ന്‍ ഒഫീഷ്യലുകള്‍ അവകാശപ്പെടുന്നത്. പോര്‍വിമാനങ്ങളും കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന മിസൈലുകളും ഉപയോഗിച്ചാണിത്. യഥാര്‍ഥ എണ്ണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ വരും വര്‍ഷങ്ങളിലും തുടരാനാണ് സാധ്യത.

 

പ്രതിദിനം ഏതാണ്ട് പത്ത് തവണയെങ്കിലും യുക്രെയ്ന്‍ പോര്‍വിമാനങ്ങള്‍ പറന്നുയരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് കണക്കുകൂട്ടുന്നത്. റഷ്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ കുറഞ്ഞത് 200 തവണയെങ്കിലും യുക്രെയ്‌ന് മുകളിലൂടെ പറക്കുന്നു എന്നുകൂടി അറിയുമ്പോഴാണ് യുക്രെയ്ന്‍ പ്രതിരോധം എത്രമേല്‍ ചെറുതാണെന്ന് തിരിച്ചറിയുക. എങ്കില്‍ പോലും ഇപ്പോഴും റഷ്യന്‍ സേനക്കെതിരായ പ്രതിരോധം തുടരാന്‍ യുക്രെയ്‌ന് സാധിക്കുന്നുവെന്നതാണ് പ്രധാനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (32 minutes ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (42 minutes ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (54 minutes ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (1 hour ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (1 hour ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (1 hour ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (1 hour ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (1 hour ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (2 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (2 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (8 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (8 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (8 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (9 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (15 hours ago)

Malayali Vartha Recommends