പാമ്ബുകള്‍, പല്ലികള്‍, മുതലക്കുഞ്ഞുങ്ങള്‍.. 1,700 ഇഴജന്തുക്കളുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി

1,700 ഇഴജന്തുക്കളെ കൈവശം വെച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ നിന്നും ഒളിപ്പിച്ചനിലയിലാണ് പാമ്ബുകള്‍ ഉള്‍പ്പെടെ 60 ഇഴജന്തുക്കളെ കണ്ടെടുത്തത്. കാലിഫോര്‍ണിയ സ്വദേശിയാണ് അറസ്റ്റിലായത്. മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
30കാരനായ ജോസ് മാനുവല്‍ പെരേസ് എന്നയാളാണ് അറസ്റ്റിലായത്. അപൂര്‍വയിനം പല്ലികള്‍, പാമ്ബുകള്‍, മുതലക്കുഞ്ഞുങ്ങള്‍, ആമകള്‍ മറ്റ് ഇഴജന്തുക്കള്‍ എന്നിവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇവയില്‍ അറുപത് എണ്ണത്തെ ഡ്രസിന്റെ പോക്കറ്റിലും പാന്റിനുള്ളിലുമായിരുന്നു ഒളിപ്പിച്ചിരുന്നത്.
ചോദ്യം ചെയ്തപ്പോള്‍ ഇഴജന്തുക്കളെയെല്ലാം താന്‍ വളര്‍ത്തുന്നതാണെന്നായിരുന്നു പ്രതിയുടെ മറുപടി. എന്നാല്‍ കാട്ടില്‍ നിന്നും അപൂര്‍വയിനം ഇഴജന്തുക്കളെ പിടികൂടി വില്‍പന നടത്തുകയായിരുന്നു പ്രതി. വന്യമൃഗങ്ങളെ വില്‍പന നടത്തിയതിനും കള്ളക്കടത്തിന് ശ്രമിച്ചതിനും പ്രതിക്കെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























