ഇസ്രയേലിലെ ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു....

ഇസ്രയേലിലെ ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അതിയാഥാസ്ഥിക ജൂത ഭൂരിപക്ഷ പ്രദേശമായ ബിനെ ബ്രാക്കിലാണ് ആക്രമണമുണ്ടായത്. തോക്കുധാരിയെ പോലീസ് വെടിവച്ച് കൊന്നു.
രാജ്യത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അക്രമസംഭവമാണിത്. കഴിഞ്ഞ ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ ഇസ്രേലി അറബുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നു ഇസ്രായേല്‍ സുരക്ഷാ സേന അതീവ ജാഗ്രതയിലായിരുന്നു. രണ്ട് ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും സുരക്ഷ ശക്തമാക്കിയിരുന്നു.
" f
https://www.facebook.com/Malayalivartha























