Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഉപരോധം മറികടന്ന് കുതിച്ചുയർന്ന് റൂബിൾ..പുടിന്റെ തന്ത്രം ഫലിച്ചു..കൈപിടിച്ചുയർത്തിയത് ഇന്ത്യയും ചൈനയും

06 APRIL 2022 01:29 PM IST
മലയാളി വാര്‍ത്ത

യുക്രെയ്‌നിലെ യുദ്ധസാഹചര്യത്തിൽ റഷ്യൻ കറൻസിയായ റൂബിളിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.യുക്രെയ്‌നിൽ ആക്രമണം നടത്തിയ റഷ്യയുടെ ഔദ്യോഗിക കറൻസിയായ റൂബിൾ യു.എസ് ഡോളറിനെതിരെ 89.98 ശതമാനം വരെ തകർച്ച രേഖപ്പെടുത്തിയിരുന്നു.ഇത് വലിയ പ്രക്ഷോപമാണ് റഷ്യയിൽ തീർത്തത്.ഉപരോധങ്ങളെതകര്‍ത്ത് റൂബിള്‍ കുതിച്ചുയരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

 

അതായത് ബൈഡന്റെ പൂഴിക്കടകൻ ഫലം കാണാതെ പോയി എന്നർത്ഥം.റഷ്യയുടെ ഈ വിജയത്തിൽ ഒരു പ്രധാന പങ്ക് ഇന്ത്യയും വഹിച്ചിട്ടുണ്ട്.റഷ്യ ഉക്രൈനെ ആക്രമിച്ച ഫിബ്രവരി 24ന് ശേഷം റഷ്യയുടെ കറന്‍സിയായ റൂബിള്‍ തുടര്‍ച്ചയായി തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും കൂടി കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ റൂബിള്‍ തകര്‍ന്ന് നിലം പൊത്തുമെന്നാണ് ലോകം കരുതിയത്.

 

അത് വ്‌ളാഡിമിര്‍ പുടിനെതിരെ റഷ്യയില്‍ ജനരോഷം ആളിക്കത്തിക്കുമെന്നും ഒരു ഭരണമാറ്റത്തിന് വരെ കാരണമാകുമെന്നും യുഎസ് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയൂം ചെയ്തു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് റൂബിള്‍ വില കുതിച്ചുയരുകയാണ്. ഇതിന് പിന്നില്‍ പുടിന്‍റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ ഒട്ടേറെ തന്ത്രങ്ങളുണ്ടായിരുന്നു.

റൂബിള്‍ വില ഏറ്റവും താഴെ പോയത് മാര്‍ച്ച് ഏഴിനായിരുന്നു. അന്ന് റൂബിള്‍ വില 40 ശതമാനത്തോളം തകര്‍ന്ന് ഒരു ഡോളറിന് 139 റൂബിള്‍ എന്ന നിലയില്‍ വരെ എത്തി. പിന്നീട് റഷ്യ എടുത്ത കടുത്ത തീരുമാനങ്ങള്‍ റൂബിളിന്‍റെ ഭാഗധേയം മാറ്റി വരച്ചു. ഇപ്പോള്‍ റൂബിള്‍ ഉയര്‍ന്ന നിലയിലാണ്. ഒരു ഡോളറിന് 84 റൂബിള്‍ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മാര്‍ച്ച് മാസത്തില്‍ ലോകത്തിലെ തന്നെ മൂല്യവര്‍ധനയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറന്‍സി റൂബിളാണ്.

 

റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം എന്ന് യുഎസ് കൊട്ടിഘോഷിച്ചിരുന്നെങ്കിലും ആ ഉപരോധത്തില്‍ നിറയെ പഴുതുകളുണ്ടായിരുന്നു. ഉപരോധം പൊളിച്ചത് റഷ്യയുടെ കയ്യിലെ ഏറ്റവും അമൂല്യമായ പ്രകൃതിവിഭവം തന്നെ. പ്രകൃതിദത്ത വാതകം. യൂറോപ്പിലെ പല രാജ്യങ്ങളും റഷ്യയുടെ വാതകത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. ജര്‍മ്മനി ഉള്‍പ്പെടെയുള്ളവര്‍ ഇത് വാങ്ങിയതോടെ റഷ്യയ്ക്ക് ഡോളറും യൂറോയും ഇതുവഴി ശേഖരിക്കാനായി.

 

എണ്ണയുടെയും ഗ്യാസിന്‍റെയും വില ഉയര്‍ന്നത് വരുമാനം വര്‍ധിപ്പിക്കാന്‍ റഷ്യയെ സഹായിച്ചു. ചൈന, ഇന്ത്യ എന്നീ രാഷ്ട്രങ്ങളുമായി നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളും വിദേശനാണ്യം മുടങ്ങാതെ എത്തുന്നതിന് റഷ്യയെ സഹായിച്ചു. ഇതോടെ റഷ്യ വിദേശനാണ്യക്ഷാമത്താല്‍ തകര്‍ന്നുപോകുമെന്ന ഭീതി ഇല്ലാതാക്കി.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ബാങ്കുകളിള്‍ റഷ്യയുടെ 64000 കോടി ഡോളര്‍ വിദേശനാണ്യശേഖരം കിടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പകുതി യുഎസിലും യൂറോപ്പിലുമാണ്. ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇതില്‍ പാതി പണം ഉപയോഗിക്കാന്‍ കഴിയില്ലെന്ന നിലവന്നു. എന്നാല്‍ യുഎസ് ട്രഷറി ഒരു വാതില്‍ തുറന്നിട്ടിരുന്നു. റഷ്യയ്ക്ക് നല്‍കേണ്ട തുക നല്‍കാന്‍ യുഎസ് ട്രഷറി അനുവാദം നല്‍കിയത് റഷ്യക്ക് വലിയ സഹായമായി. ഈ സംവിധാനം ഏപ്രില്‍ അവസാനം വരെ നിലനില്‍ക്കും. ഇതുവഴി റൂബിള്‍ നല്‍കി ഡോളര്‍ ശേഖരിക്കാന്‍ റഷ്യയ്ക്കായി.

 

റൂബിള്‍ ക്ഷാമം പരിഹരിക്കാന്‍ റഷ്യയുടെ കേന്ദ്ര ബാങ്ക് റൂബിളിലുള്ള നിക്ഷേപത്തിനുള്ള പലിശനിരക്ക് 20 ശതമാനം കൂട്ടി. ഇതോടെ റഷ്യക്കാരായ സമ്പന്നര്‍ അവരുടെ പക്കലുള്ള റൂബിള്‍ കേന്ദ്രബാങ്കില്‍ നിക്ഷേപിച്ചു. വിദേശത്തെ റഷ്യന്‍ ബിസിനസുകാര്‍ വരുമാനത്തിന്‍റെ 80ശതമാനം റൂബിളിലാക്കി റഷ്യയ്ക്ക് പുറത്തുള്ള റഷ്യക്കാരായ ബിസിനസ്സുകാരോട് അവരുടെ പണത്തിന്‍റെ 80 ശതമാനം റൂബിളില്‍ നല്‍കണമെന്ന വ്യവസ്ഥ വെച്ചു.

 

അതായത് റഷ്യക്കാരനായ ഒരു സ്റ്റീല്‍ ബിസിനസ്സുകാരന്‍ 100 മില്ല്യന്‍റെ ബിസിനസ് ചെയ്താല്‍ അതിലെ 80 മില്ല്യണ്‍ യൂറോകളും റൂബിളിലാക്കണം. നിരവധി റഷ്യന്‍ കമ്പനികള്‍ വിദേശരാജ്യത്ത് ബിസിനസ്സ് ചെയ്യുന്നുണ്ട്. ഇത് റഷ്യയിലേക്ക് കൂടുതല്‍ റൂബിള്‍ ഒഴുകാന്‍ സഹായിച്ചു.

 

വിധേശികളായവര്‍ കയ്യില്‍ വെച്ചിരിക്കുന്ന സെക്യൂരിറ്റികള്‍ വില്‍കുന്നതില്‍ നിന്നും റഷ്യന്‍ ബ്രോക്കര്‍മാരെ സര്‍ക്കാര്‍ തടഞ്ഞു. ഇതോടെ റഷ്യന്‍ സര്‍ക്കാരിന്‍റെ ബോണ്ടുകളും കോര്‍പറേറ്റ് ഓഹരികളും വില്‍ക്കപ്പെടാതെ റഷ്യയില്‍ ഇരുന്നു. ഇതോടെ ഓഹരി, ബോണ്ട് വിപണികള്‍ ആരോഗ്യത്തോടെ നിലനിന്നു.ഇത് റൂബിളിനെ വിലയിടിയാതെ താങ്ങിനിര്‍ത്തി.യുദ്ധം മുറുകിയതോടെ അറിയുന്ന പതിനെട്ടടവുകള്‍ പോരെന്ന് പുടിന് തോന്നി.

 

അതോടെ അദ്ദേഹം പൂഴിക്കടകന്‍ പുറത്തെടുത്തു. ഇതില്‍ റൂബിളിനെ വിലകൂടാന്‍ സഹായിച്ചത് പുടിന്‍റെ ഈ 19ാം അടവ്. റഷ്യയില്‍ നിന്നും ഗ്യാസ് വാങ്ങുന്നവര്‍ വരുമാനം റൂബിളില്‍ നല്‍കണമെന്നത് നിര്‍ബന്ധമാക്കിയതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും റൂബിള്‍ നല്‍കി തന്നെ ഗ്യാസ് വാങ്ങി. ഇതായിരുന്നു റൂബിളിനെയും റഷ്യയെയും പിടിച്ചുനിര്‍ത്തിയത്.

 

സാധാരണ യുഎസ്, കാനഡ, ആസ്‌ത്രേല്യ, ന്യൂസിലാന്റ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങളുടെ കയ്യില്‍ റൂബിള്‍ ശേഖരം താരതമ്യേന കുറവായിരിക്കും. എന്നാല്‍ പ്രകൃതി വാതകം കിട്ടണമെങ്കില്‍ റൂബിള്‍ വേണമെന്നായപ്പോള്‍ ഈ രാജ്യങ്ങള്‍ പുറത്ത് നിന്ന് റൂബിള്‍ വാങ്ങി. റൂബിളിന് ഡിമാന്‍റ് കൂടിയതോടെ റൂബിളിന്റെ മൂല്യം വര്‍ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends