Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഫറഖാന്‍ നേതാവിന് കൊടുത്ത പണി... അഴിമതിക്കേസില്‍ അറസ്റ്റ് ഭയന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ സുഹൃത്ത് രാജ്യം വിട്ടത് കോടികളായിട്ടാണെന്ന് ആരോപണം

06 APRIL 2022 02:24 PM IST
മലയാളി വാര്‍ത്ത

അഴിമതിക്കേസില്‍ അറസ്റ്റ് ഭയന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ സുഹൃത്ത് രാജ്യം വിട്ടത് കോടികളായിട്ടാണെന്ന് ആരോപണം. ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റാ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് അഴിമതിയാരോപണത്തിന് പിന്നാലെ രാജ്യം വിട്ടത്. ഇവര്‍ 90,000 ഡോളറുമായിട്ടാണ് മുങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ദുബായിലേക്കാണ് ഫറ ഖാന്‍ പോയതെന്നാണ് വിവരം. ഫറാ ഖാന്‍ ആഡംബര വിമാനത്തില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 



എന്നാല്‍ ഫോട്ടോ എപ്പോള്‍ എടുത്തതാണ് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. 'ബുഷ്റയുടെ അടുത്തയാളായ ഫറ ഖാന്‍ രാജ്യം വിട്ടു. 90,000 ഡോളറുമായിട്ടാണ് അവര്‍ രാജ്യം വിട്ടിരിക്കുന്നത്' പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ് - നവാസ് നേതാവ് റോമിനാ കുര്‍ഷിദ് ആലം ട്വീറ്റ് ചെയ്തു.


ബുഷ്റയുടെ ഭര്‍ത്താവ് അഹ്സന്‍ ജമീല്‍ ഗുജ്ജാര്‍ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കാണ് ഇവര്‍ പോയതെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റുന്നതിനും പുതുതായി നിയമിക്കുന്നതിനും കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറാ ഖാനെതിരെയുള്ള ആരോപണം.


"


'അഴിമതികളുടെ മാതാവ്' എന്നാണ് പ്രതിപക്ഷം ഫറാ ഖാനെ വിശേഷിപ്പിച്ചത്. 6 ബില്യണ്‍ പാകിസ്താന്‍ രൂപയുടെ അഴിമതി നടത്തി എന്നാണ് ഫറയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ ആരോപണം. തീര്‍ന്നില്ല ആദ്യ ഭാര്യയും ഇമ്രാന് തലവേദനയായി ഇറങ്ങിയിട്ടുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി മുന്‍ ഭാര്യ റെഹം ഖാന്‍ ഇടക്കിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പാകിസ്താനില്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇമ്രാന്‍ ഖാന് എതിരായതിനെ തുടര്‍ന്ന് റെഹം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ മിനി ട്രംപ് ആണെനാണ് റെഹത്തിന്റെ പുതിയ ആരോപണം.



ട്രംപിനെ പോലെ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇംറാന്‍ ഖാന്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തെ ട്വിറ്ററില്‍ നിന്നും പുറത്താക്കണമെന്നും റെഹം ഖാന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിശ്വാസ വോട്ട് തേടുന്നതിനിടെയായിരുന്നു മുന്‍ഭാര്യയുടെ ട്വീറ്റ്. 2021ല്‍ യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തുകയും പുറത്താക്കുകയും ചെയ്തിരുന്നു.

 

നവജ്യോത് സിങ് സിദ്ധുവിന് ഒപ്പമുള്ള ഇംറാന്റെ ചിത്രവും റെഹം ഖാന്‍ പങ്കുവച്ചു. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇരുവരും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നു എന്ന് പരിഹസിച്ചാണ് ചിത്രം പങ്കുവച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സിദ്ധു പരാജയപ്പെട്ടതിനു സമാനമായ അനുഭവമാണ് ഇമ്രാനും ഉണ്ടാകാന്‍ പോകുന്നതെന്നും റെഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയും ഇമ്രാനെതിരെ ഗുരുതര ആരോപണങ്ങളുമായി റെഹം രംഗത്തെത്തിയിരുന്നു.
അതേസമയം ചീഞ്ഞുനാറിയ മുഖം രക്ഷിക്കാന്‍ പാക്കിസ്ഥാനിലെ തീവ്ര ഇസ്‌ളാമിസ്റ്റുകള്‍ പല കള്ളങ്ങളും പറയുന്നുണ്ട്.


പക്ഷെ വരും നാളുകളില്‍ അത് സത്യമായി തീരുമെന്നത് മറ്റൊരു കാര്യം. പാകിസ്ഥാനിലെ ഇപ്പോഴത്തെ പ്രശ്‌നം ഇന്ത്യയും ഇസ്രയേലുമാണെന്ന ആരോപണം കത്തിച്ച് വിട്ട് നാണം കെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍്. ഇന്ത്യ, ഇസ്രായേല്‍, അമേരിക്ക എന്നിവടങ്ങളില്‍ നിന്നിം പാകിസ്ഥാനുള്ള ഭീഷണിയും വിരട്ടലും രഹസ്യമല്ലെന്ന് ജമാത്ത് ഇ ഇസ്ലാമി ഡെപ്യൂട്ടി മേധാവിയും പൊളിറ്റിക്കല്‍ ആന്റ് നാഷണല്‍ അഫയേഴ്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ ലിഖായത്ത് ബലോച്ച്.


സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെ ഭീഷണികള്‍ ഉണ്ടാക്കുകയാണ് ശത്രുരാജ്യങ്ങളുടെ സൈന്യം ചെയ്യുന്നതെന്നും രാജ്യത്തെ ഭരണാധികാരികളുടെ കഴിവില്ലായ്മയും ഭീരുത്വവും വാക്ക്‌പോരുമെല്ലാം അവരുടെ അധികാരത്തിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ജമ്മു കാശ്മീരില്‍ മോദി കൈക്കൊണ്ട തീരുമാനത്തിനും യുഎസിന്റെയും നാറ്റോയുടെയും അഫ്ഗാനിസ്ഥാനിലെ കീഴടങ്ങലിന് ശേഷം എന്തുകൊണ്ട് ഒരു ദേശീയ സൈനിക തന്ത്രം സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉത്തരം പറയണമെന്നും ലിഖായത്ത് പറഞ്ഞു.


ഒപ്പം ദേശീയ സുരക്ഷാ നയത്തെയും ലിഖായത്ത് രൂക്ഷമായി വിമര്‍ശിച്ചു. എന്തിനാണ് വിവാദപരവും ഏകപക്ഷീയവുമായ ദേശീയ സുരക്ഷാ നയം കൊണ്ടുവന്നതെന്നും സുരക്ഷിതമായ ദേശീയ സുരക്ഷാ നയം ആസൂത്രണം ചെയ്ത് രാജ്യത്തിന് നേരെയുള്ള ഭീഷണികളെ എതിര്‍ക്കുന്നതിന് പകരം അനാവശ്യ ഭാഷാ ഉപയോഗങ്ങളും സ്വന്തം കസേര നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങളും അടങ്ങിയ നയം കൊണ്ടുവരികയും ചെയ്‌തെന്നും പ്രധാനമന്ത്രി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നില്ലെന്നും ലിഖായത്ത് പറഞ്ഞു.


ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ഇനി വിലപ്പോവില്ലെന്നും ജമാത്ത് ഇ ഇസ്ലാമി യുഎസിനും മുസ്ലീം വിരുദ്ധ ശക്തികള്‍ക്കും എതിരെ സാംസ്‌കാരിവും പ്രത്യയശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ അതിര്‍ത്തികളുടെ സംരക്ഷണത്തിനായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും ലിഖായത്ത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends