Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഇത് യുദ്ധക്കുറ്റമാണ്...ഇത് വംശഹത്യയായി ലോകം അംഗീകരിക്കും... " കണ്ണീരടക്കി സെലൻസ്കി

06 APRIL 2022 02:43 PM IST
മലയാളി വാര്‍ത്ത

റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല നടത്തിയെന്ന് പറയുന്ന യുക്രെയിനിലെ ബുച നഗരത്തിൽ സന്ദർശനം നടത്തവെ അവിടുത്തെ ദയനീയ ദൃശ്യങ്ങൾ കണ്ട് കണ്ണുനീർ അടക്കി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി .' ഇത് യുദ്ധക്കുറ്റമാണ്...ഇത് വംശഹത്യയായി ലോകം അംഗീകരിക്കും... "എന്നായിരുന്നു കണ്ണീരടക്കി സെലൻസ്കി പറഞ്ഞത്.

കൈകൾ പിന്നിൽകെട്ടിയ നിലയിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി ബുചയിൽ കണ്ടെത്തിയെന്ന് യുക്രെയിൻ അധികൃതർ പറഞ്ഞു. റഷ്യൻ സേന വധിച്ച കുട്ടികൾ ഉൾപ്പെടെ 400 ലേറെ പേരെ കൂട്ടകുഴിമാടങ്ങളിൽ സംസ്കരിച്ചെന്ന് യുക്രെയിൻ അധികൃതർ ചിത്രങ്ങൾ സഹിതം പുറത്തുവിടുമ്പോഴും റഷ്യ ഇത് വ്യാജമാണെന്ന് ഇന്നലെയും ആവർത്തിച്ചു.

 

ബുചയിലെ കൂട്ടക്കൊല യുക്രെയിന്റെ സംഘടിതമായ ആശയപ്രചാരണമാണെന്ന് മുൻ പ്രസിഡന്റും നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഉപസെക്രട്ടറിയുമായ ഡിമിട്രി മെഡ്വെഡേവ് പറഞ്ഞു. ചിത്രങ്ങൾ വ്യാജമാണെന്നും മെഡ്വെഡേവ് ആരോപിച്ചു. അതേ സമയം, യുക്രെയിൻ ആരോപണം വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

റഷ്യൻ സേന പിന്മാറിയതോടെ കീവിനെയും ചെർണീവിനെയും റോഡ് മാർഗം ബന്ധിപ്പിക്കുന്ന പ്രധാന പാത തുറന്നു. കീവിന് ചുറ്റും നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈനികരിൽ മൂന്നിൽ രണ്ട് ഭാഗവും പിന്മാറി. മരിയുപോളിന്റെ 90 ശതമാനവും തകർന്നതായി മേയർ പറഞ്ഞു. മൈക്കലോവ് നഗരത്തിൽ ഷെല്ലാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം ആരോപിച്ചു. റഷ്യൻ അധിനിവേശത്തിൽ രാജ്യത്ത് കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 165 ആയെന്ന് യുക്രെയിൻ അറിയിച്ചു.

 

അതേ സമയം, കഴിഞ്ഞ ദിവസം പുട്ടിനെ ' യുദ്ധ കുറ്റവാളി " എന്ന് വീണ്ടും വിളിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ക്രെംലിൻ രംഗത്തെത്തി. ബൈഡന്റെ പരാമർശം അംഗീകരിക്കാനാകാത്തതാണെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിലെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് തങ്ങളെ പുറത്താക്കാൻ ശ്രമിക്കുന്നതിന് യു.കെയ്ക്കും യു.എസിനുമെതിരെ റഷ്യ രംഗത്തെത്തി. അതിനിടെ, വിദേശത്തുള്ള റഷ്യൻ സ്വത്തുക്കൾ ദേശീയവത്കരിക്കാനുള്ള ശ്രമം ' ഇരുതല മൂർച്ചയുള്ള ആയുധ" മാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

 

ബുചയിലെ സാധാരണക്കാരുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കൽക്കരി ഇറക്കുമതിയിൽ ഉൾപ്പെടെ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. ബുചയിലെ സിവിലിയൻ കൊലപാതകങ്ങളെ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അപലപിച്ചു. എന്നാൽ, റഷ്യയുടെ പേര് ബെന്നറ്റ് പരാമർശിച്ചില്ല. യുക്രെയിന്റെ കിഴക്ക് ഡോൺബാസ് മേഖലയിൽ കടുത്ത ആക്രമണം നടത്താൻ റഷ്യ സൈനികരെ പുനർവിന്യസിക്കുന്നതായി നാറ്റോ ആരോപിച്ചു.

 

ബുചയിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വിശകലനം ചെയ്യുമ്പോൾ സാധാരണക്കാരെ നേരിട്ട് ലക്ഷ്യം വച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലാക്കാമെന്ന് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ലിസ് ത്രോസൽ പറഞ്ഞു. ബുച കൂട്ടക്കൊലയിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് യു.എൻ വൃത്തങ്ങൾ പറഞ്ഞു.

 

25 റഷ്യൻ നയതന്ത്രജ്ഞരെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന് സ്പെയ‌്‌ൻ അറിയിച്ചു. മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് സ്വീഡനും അറിയിച്ചു. ഡെൻമാർക്ക് 15ഉം ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ഇറ്റലി 30ഉം വീതം റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി. രാജ്യത്തെ രണ്ട് റഷ്യൻ കൺസുലേറ്റുകൾ അടയ്ക്കാൻ ഉത്തരവിട്ട ബാൾട്ടിക് രാജ്യമായ ലാത്വിയ 13 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (46 minutes ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (2 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (2 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (3 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (4 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (4 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (5 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (5 hours ago)

Malayali Vartha Recommends