ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരത്തിൽ ഒരു ജോലി; വർഷത്തിൽ അഞ്ച് മാസം മാത്രം ഒരു പോസ്‌റ്റ് ഓഫീസിൽ ജോലി കിട്ടിയാൽ നിങ്ങൾ പോകാൻ തയ്യാറാണോ? ജോലിക്ക് ആളെ ആവശ്യപ്പെടുന്നത് യുകെ ആന്റാർട്ടിക്ക ഹെറിടേജ് ട്രസ്‌റ്റ് എന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടന! കൂട്ടിന് വന്യമൃഗങ്ങളും പെൻഗ്വിനുകളും
തണുപ്പുകാലം എന്നത് പലർക്കും ദുസ്സഹമാണെങ്കിലും മറ്റുപലർക്കും അത് സന്തോഷം നൽകുന്ന നാളുകളാണ്. എന്നാൽ ഇപ്പോഴും തണുപ്പ് തന്നെ ഉണ്ടായാൽ എന്തായിരിക്കും സ്ഥിതി. അതായത് ലോകത്തിലെ തന്നെ ഏറ്റവുമധികം തണുപ്പുളള പ്രദേശമേതാണ് എന്ന് ചോദിച്ചാൽ ഏവർക്കും ഒരേ സ്വരത്തിൽ പറയാൻ കഴിയും. വർഷത്തിൽ പകുതി പകലും പകുതി രാത്രിയുമായിട്ടുളള അന്റാർട്ടിക്ക തന്നെ എന്നത്.
അവിടെ ഒരു പോസ്‌റ്റ് ഓഫീസിൽ നിങ്ങൾക്ക് ജോലി കിട്ടിയാൽ പോകാൻ തയ്യാറാണോ? നിലവിലെ സാഹചര്യത്തിൽ ഏത് ജോലികിട്ടിയാലും പോകാം എന്ന് പറയുന്നവരാകും കൂടുതൽ. എന്നാൽ ജോലി പോസ്‌റ്റ് ഓഫീസിലാണെങ്കിലും അത്ര സുഖമുളള ജോലിയല്ല ഇവിടെ എന്നത് ഓർക്കുക.
ഒരു വർഷത്തിൽ അഞ്ച് മാസം മാത്രം പ്രവർത്തിക്കുന്ന ഇവിടെ യുകെ ആന്റാർട്ടിക്ക ഹെറിടേജ് ട്രസ്‌റ്റ് എന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടനയാണ് ജോലിക്ക് ആളെ ആവശ്യപ്പെടുന്നത്. അങ്ങനെ അന്റാർട്ടിക്കയിലെത്തുന്നവരെ ബോധവൽക്കരിക്കാനും പ്രദേശം സംരക്ഷിക്കാനുമാണ് സംഘടന ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പടിഞ്ഞാറൻ അന്റാർടിക് പ്രദേശത്തെ ഗൗഡിയർ ദ്വീപിൽ സ്ഥിതിചെയ്യുന്ന പോർട്ട് ലോക്‌റോയ് ആണ് അത്. ഇവിടെ ബേസ് ലീഡർ, ഷോപ്പ് മാനേജർ, ജനറൽ അസിസ്‌റ്റന്റ് എന്നീ തസ്‌തികകളിലേക്കാണ് ആളെ ആവശ്യമായിട്ടുള്ളത്. വേനലിൽ 50 ഡിഗ്രി വരെയെത്തുന്ന താപനില തണുപ്പ്കാലത്ത് ശീതകാറ്റ് കാരണം കഴിഞ്ഞുപോകാൻ വളരെ ഏറെ പ്രയാസപ്പെടുമെന്നാണ് അറിയാൻ കഴിയുന്നത്.
ഇത്തരത്തിൽ ജോലി ചെയ്യാൻ താൽപര്യമുളളവർ ബ്രിട്ടീഷ് അന്റാർടിക് പ്രവിശ്യാ സർക്കാരിന് വേണ്ടി ഷോപ്പിൽ ഇരിക്കുകയും പോസ്‌റ്റ് ഓഫീസിൽ ജോലി നോക്കുകയും വേണം എന്നതാണ്. ഒരു സീസണിൽ 80,000 കത്തുകൾ വരെ ഇവിടെ വരാറുണ്ട്. സ്ഥലത്തെ പെൻഗ്വിനുകളുടെ സംരക്ഷണവും ഇവിടുത്തെ പ്രധാന ജോലിയാണ് എന്നതാണ്. ഒപ്പം വന്യമൃഗങ്ങളുടെ എണ്ണമെടുക്കുകയും വേണം. ആശയവിനിമയത്തിന് ഇന്റർനെറ്റോ ഒന്നുമില്ലാത്തതിനാൽ വളരെ കുറച്ച് മാത്രമേ അവ സാദ്ധ്യമാകുകയുള്ളു.
ഈ ജോലി ഒരു ഹരമായി തോന്നുന്നവർ ഏപ്രിൽ 25നകം അപേക്ഷിക്കണം. ലോകത്ത് എവിടെയുളളവർക്കും ഇവിടെ ജോലി ചെയ്യാം എന്നാൽ അവർക്ക് ബ്രിട്ടണിൽ ജോലി ചെയ്യാൻ അവകാശം നേടിയിരിക്കണം. കേംബ്രിഡ്‌ജിൽ ഒക്‌ടോബർ മാസത്തിൽ ഒരാഴ്‌ചത്തെ പരിശീലന ശേഷമാണ് ജോലിക്ക് വേണ്ടി അന്റാർട്ടിക്കയിലേക്ക് പോകുക.
https://www.facebook.com/Malayalivartha



























