ചരിത്രനിമിഷത്തില്‍ യു.എസ്... അമേരിക്കന്‍ സുപ്രീംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു....

അമേരിക്കന്‍ സുപ്രീംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പ്രസിഡന്റ് ജോ ബൈഡന്റെ നോമിനിയായ 51കാരി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണെ ജഡ്ജിയായി തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റ് അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ജയം.
രാജ്യത്തന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചു കൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ട്വീറ്റ് ചെയ്ത് ബൈഡന്.
കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന് അവരെ ചേര്‍ത്തു നിര്‍ത്തിയാണ് സന്തോഷം പ്രകടമാക്കിയത്.
ജസ്റ്റീസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് കെറ്റാന്‍ജിയെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ സെനറ്റ് ഹിയറിംഗുകളില്‍ ജാക്സണ്, തന്റെ മാതാപിതാക്കളുടെ വംശീയതയെ കുറിച്ചും വംശീയ വേര്‍തിരിവിനിടയിലെ തങ്ങളുടെ പോരാട്ടത്തെ കുറിച്ചും സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha























