അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തി സെക്സിൽ ഏർപ്പെട്ടത് അഞ്ച് തവണ; പറക്കും തളികകളിൽ വരുന്ന അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ ഗർഭിണിയാണെന്നുമുള്ള ഞെട്ടിക്കുന്ന ആരോപണം പുറത്ത്... ഇതുമൂലം ഉണ്ടായ മാറ്റങ്ങൾ മറ്റൊന്ന്, ഏറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിയകൻ ഡിഫെൻസിന്റെ പുതിയ പഠനം പുറത്ത്

ഏറെ വര്ഷങ്ങളായി നമ്മുടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയും ഇന്നും ആകാംക്ഷ കൈവിടാത്തതുമായ അന്യഗ്രഹ ജീവികളും അവരുടെ സഞ്ചാര മാർഗമായ ബഹിരാകാശ പേടകവും അജ്ഞാതമായി തന്നെ തുടരുകയാണ്. ഇവരുടെ വാഹനമായി പറയപ്പെടുന്ന പറക്കും തളികകൾ കണ്ടവർ ഒട്ടനവധിപേരാണ് എങ്കിലും ഇതിന്റെ പിന്നിലെ സത്യാവസ്ഥ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. ഇതിനെ ചുറ്റിപ്പറ്റി ഏറെ ഗവേഷണങ്ങൾ നടന്നുവരുകയാണ്. അതോടൊപ്പം തന്നെ നിരവധി ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇപ്പോഴിതാ പറക്കും തളികകളിൽ വരുന്ന അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ ഗർഭിണിയാണെന്നുമുള്ള ആരോപണമാണ് പുറത്ത് വരുന്നത്. 'ദി സൺ' റിപ്പോർട്ട് ചെയ്ത ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ നിന്നുള്ള പെന്റഗൺ രേഖകളിലാണ് ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. വിവരാവകാശ അപേക്ഷയുടെ ഭാഗമായാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത് എന്നാണ് പല മാധ്യമങ്ങളും വ്യക്തമാക്കുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചർച്ചകളിൽ UFO പ്രവർത്തനങ്ങളെക്കുറിച്ച് അവിശ്വസനീയമായ ചില അവകാശവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും അത്തരം ഒരു കണ്ടുമുട്ടലിന് ശേഷം ഗർഭിണിയാകുമെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയുടെ അവകാശവാദമാണ് ഏറ്റവും വിചിത്രമായിരിക്കുന്നത്.
'അനോമലസ് അക്യൂട്ട് ആൻഡ് സബക്യൂട്ട് ഫീൽഡ് ഇഫക്റ്റ്സ് ഓൺ ഹ്യൂമൻ ആന്റ് ബയോളജിക്കൽ ടിഷ്യൂസ്' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് അസാധാരണമായ അനുഭവങ്ങൾ അല്ലെങ്കിൽ 'അനോമലസ് അഡ്വാൻസ്ഡ് എയ്‌റോസ്‌പേസ് സിസ്റ്റങ്ങളാൽ മനുഷ്യ നിരീക്ഷകർക്ക് പരിക്കേൽപ്പിക്കുന്ന' മനുഷ്യരിൽ ഏൽക്കുന്ന ആരോഗ്യപരമായ ആഘാതം അന്വേഷിക്കുന്നതാകുന്നു.
ഇതിനായി യുഎസ് ആസ്ഥാനമായുള്ള സിവിലിയൻ ഗവേഷണ ഏജൻസിയായ MUFON ഒരു ലിസ്റ്റ് സമാഹരിക്കുകയുണ്ടായി. അത് റിപ്പോർട്ടിന്റെ 'ഉപയോഗപ്രദമായ ഡാറ്റാബേസിൽ' ഉൾപ്പെടുത്തിയിരിക്കുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ UFO കാഴ്ചകൾ മനുഷ്യരിലും അവയുടെ ആവൃത്തിയിലും ജീവശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ എന്തെന്നും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇതുപ്രകാരം 'പ്രത്യക്ഷമായ തട്ടിക്കൊണ്ടുപോകൽ', ഗർഭധാരണം, ശാരീരിക ബന്ധങ്ങൾ, ടെലിപതിയുടെ അനുഭവം, ടെലിപോർട്ടേഷൻ എന്നിവ പോലുള്ള വിചിത്രമായ സംഭവങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുമാത്രമല്ല അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ഉണ്ടായ ശാരീരിക ബന്ധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പഠനത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇത്തരത്തിൽ UFO ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവർക്ക് പരിക്കേൽക്കുകയോ റേഡിയേഷൻ പൊള്ളൽ, മസ്തിഷ്ക പ്രശ്നങ്ങൾ, ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എങ്കിലും അത്തരത്തിൽ ഒരു അനുഭവം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡിഐഎയ്ക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത്തരം വസ്തുക്കൾ 'യുണൈറ്റഡ് സ്റ്റേറ്റ്സ് താൽപ്പര്യങ്ങൾക്ക്' ഭീഷണിയായേക്കാമെന്നും മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ റിപ്പോർട്ടിലെ ഒരു പ്രസ്താവന ഇങ്ങനെ വായിക്കുന്നു;
അനോമലസ് വാഹനങ്ങൾ, പ്രത്യേകിച്ച് വായുവിലൂടെയുള്ളതും അടുത്തടുത്തുള്ളതുമായ സമ്പർക്കം മൂലം മനുഷ്യർക്ക് പരിക്കേറ്റതായി കണ്ടെത്തി. പരിക്കുകൾ വൈദ്യുതകാന്തിക വികിരണവുമായി ബന്ധപ്പെട്ടതാണെന്നും അവയെ "ഊർജ്ജ സംബന്ധിയായ പ്രൊപ്പൽഷൻ സിസ്റ്റങ്ങളുമായി" ബന്ധിപ്പിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. റേഡിയേഷനിൽ നിന്നുള്ള ചൂടും പൊള്ളലും, തലച്ചോറിനുണ്ടാകുന്ന ക്ഷതം, ഞരമ്പുകളെ ബാധിക്കാനുള്ള കഴിവ് എന്നിവ സാധ്യമായ പരിക്കുകളായി പട്ടികപ്പെടുത്തിയിരിക്കുകയാണ്.
അങ്ങനെ പെന്റഗണിന്റെ രഹസ്യ യുഎഫ്ഒ പ്രോഗ്രാമായ അഡ്വാൻസ്ഡ് ഏവിയേഷൻ ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാമുമായി (എഎടിഐപി) ബന്ധപ്പെട്ട 1500-ലധികം പേജുകളുള്ള ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോർട്ടിൽ, 'അനോമലസ് ബിഹേവിയർ', 'പ്രേതങ്ങൾ, യെതി, ആത്മാക്കൾ, കുട്ടിച്ചാത്തന്മാർ, മറ്റ് പുരാണ/ഐതിഹാസിക വസ്തുതകൾ' എന്നിങ്ങനെ തരംതിരിക്കാം എന്ന് വ്യക്തമാക്കുന്ന മറ്റൊരു രേഖയും ഉൾപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും ഇതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ ഇതുവരെ ആർക്കും തന്നെ കഴിഞ്ഞിരുന്നില്ല എന്നത് വസ്തുതയാണ്.
https://www.facebook.com/Malayalivartha























