ദമ്പതികൾ കൾ ഒന്നിച്ചു കിടന്ന് ഉറങ്ങരുത്... ചുംബിക്കരുത്!!! ആലിംഗനം അനുവദനീയമല്ല, പ്രത്യേകം പ്രത്യേകം ഭക്ഷണം കഴിക്കണം... പാവം ജനങ്ങളോട് ഇതൊക്കെ വേണോ... ജനലുകൾ തുറക്കുകയോ ബാൽക്കണിയിൽ നിന്നു പാട്ടുപാടുകയോ ചെയ്യരുത്! അവസാനിക്കുന്നില്ല! ഇതെല്ലാം നിരീക്ഷിക്കാൻ ഡ്രോണുകളും പറന്നെത്തും; ചൈനയിൽ ഇപ്പോൾ സംഭവിക്കുന്നത് ഇതാണ്...
കൊറോണ വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട ഷാങ്ഹായിൽ ഇപ്പോൾ നടക്കുന്നത് ലോകത്തെ തന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തങ്ങളുടെ പൗരന്മാർക്ക് കടുത്തതും വിചിത്രവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈനീസ് അധികൃതർ. ചൈനയിലെ നിലവിലെ കോവിഡ് സ്ഫോടനത്തിന്‍റെ ഹോട്ട്സ്പോട്ടാണ് ഷാങ്ഹായ് എന്നത്. ഇവിടെ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നു അണുബാധയുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞിരിക്കുകയാണ്പ.
എന്നിരുന്നാൽ തന്നെയും പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ് ഇതെന്നാണ് ഇവിടുത്തെ അധികൃതർ വ്യക്തമാക്കുന്നത്. അങ്ങനെ ഇതുമൂലം 26 ദശലക്ഷം നിവാസികളോടും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.
ഇവിടെയുള്ള ജനങ്ങളെ നിരീക്ഷിക്കാൻ നഗരത്തിൽ ഡ്രോണുകൾ തലങ്ങും വിലങ്ങും പറക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എല്ലാവർക്കും ആവശ്യമുള്ള സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നാണ് സർക്കാർ വാഗ്ദാനം നൽകിയിരിക്കുന്നത്. എന്നാൽ, സാധനങ്ങൾ ബാൽക്കണിയിൽ ലഭിക്കാത്തവർ പ്രതിഷേധിക്കുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്നതു പതിവായതോടെ നിരീക്ഷണത്തിനു ഡ്രോണുകളെ ഏർപ്പെടുത്തുകയായിരുന്നു. ഡ്രോൺ വഴി തന്നെ ജനങ്ങൾക്കുള്ള അറിയിപ്പുകളും നൽകുകയാണ്.
അതോടൊപ്പം തന്നെ കർശന നിയന്ത്രണം പാലിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജനലുകൾ തുറക്കുകയോ ബാൽക്കണിയിൽനിന്നു പാട്ടുപാടുകയോ ചെയ്യാൻ പാടില്ല എന്നും അറിയിപ്പ് നൽകുകയാണ്. മെഗാഫോണിലൂടെ നഗരത്തിന്‍റെ തെരുവുകളിലും ഇതേ കാര്യങ്ങൾ ആരോഗ്യപ്രവർത്തകർ അറിയിച്ചുവരുകയാണ്. ദമ്പതികൾ ഒന്നിച്ചു കിടന്നുറങ്ങരുത്, ചുംബിക്കരുത്, ആലിംഗനം അനുവദനീയമല്ല, പ്രത്യേകം പ്രത്യേകം ഭക്ഷണം കഴിക്കണം തുടങ്ങിയ നിർദേശങ്ങളും അധികൃതർ ജനങ്ങൾക്കു നൽകിവരുകയാണ്.
അതേസമയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽനിന്നാണ് ഈ ദൃശ്യങ്ങൾ പുറംലോകത്ത് വന്നത്. ഇതിനായി റോബോട്ടുകൾ ഷാങ്ഹായി തെരുവുകളിൽ പട്രോളിംഗ് നടത്തുകയും അറിയിപ്പുകൾ നൽകുകയും ചെയ്യുന്ന ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഷാങ്ഹായിയിൽ ഭക്ഷണ സാധനങ്ങളുടെ മതിയായ കരുതൽ ശേഖരമുണ്ട്, എന്നാൽ, പകർച്ചവ്യാധി നിയന്ത്രണ നടപടി മൂലം വിതരണത്തിൽ ചില പ്രശ്നങ്ങളുണ്ടായി- എന്ന് ഷാങ്ഹായ് വൈസ് മേയർ ചെൻ ടോംഗ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുകൂടാതെ ചില മൊത്തവ്യാപാര മാർക്കറ്റുകളും ഭക്ഷണ സ്റ്റോറുകളും വീണ്ടും തുറക്കാൻ ശ്രമിക്കുമെന്നും ലോക്ക് ഡൗൺ ഏരിയകളിൽ കൂടുതൽ ഡെലിവറി ജീവനക്കാരെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ഡെലിവറി ഉദ്യോഗസ്ഥർ അല്ലെങ്കിൽ പ്രത്യേക അനുമതിയുള്ള ആളുകൾ എന്നിവരെ മാത്രം തെരുവുകളിൽ അനുവദിച്ചുകൊണ്ടാണ് ചൈനയിലെ സാന്പത്തിക കേന്ദ്രം കൂടിയായ ഷാഹ്ഹായി കോവിഡിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നത്. ചൈന വീണ്ടും പ്രതിസന്ധിയിലാകുന്ന കാഴ്ചയാണ് ഇതുവഴി കാണുവാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha























