Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

റഷ്യയെ തറപറ്റിച്ച് യുക്രൈൻ... യുഎന്നും ചെക്ക് വച്ചു! പുറത്ത്... നരനായാട്ടിന് പിന്നാലെ തിരിച്ചടിയും... യുക്രൈനിൽ സംഭവിച്ചത് വൻദുരന്തം

08 APRIL 2022 08:38 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുദ്ധം ആരംഭിച്ച് 2ാം മാസത്തിലേക്ക് അടുക്കുന്നു. ഈ സാഹചര്യത്തിലും അതിശക്തമായ ആക്രമണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇരുകൂട്ടരുടേയും ഭാഗത്ത് നിന്നും നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന് വേണം മനസ്സിലാക്കാൻ. റഷ്യയ്ക്ക് എത്രയൊക്കെ പ്രതിരോധ ഉപകരണങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും യുദ്ധതന്ത്രങ്ങൾ യുക്രൈൻ പ്രയോ​ഗിക്കുമ്പോൾ അതിനു മുന്നിൽ പകച്ച് പിൻമാറേണ്ട അവസ്ഥയാണെന്ന് പറഞ്ഞാൽ ഒരുവിധം സമ്മതിക്കേണ്ടി വരും.

യുക്രൈന്‍ അധിനിവേശത്തിനിടെ നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഏറ്റവുമൊടുവിൽ റഷ്യ സമ്മതിച്ചിരിക്കുകയാണ്. ആക്രമണം ശക്തമായ യുക്രൈനിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ റഷ്യന്‍ സേന കടുത്ത പ്രതിരോധം നേരിട്ടുവെന്ന് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രെയ്‌‍നിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ കടുത്ത പ്രതിരോധം നേരിടുന്നതായി ആദ്യമായി റഷ്യ സമ്മതിക്കുകയാണ്.

യുദ്ധ ഭൂമിയില്‍ സൈന്യത്തിന് വലിയ ആള്‍നാശമുണ്ടായെന്നും വലിയ ദുരന്തമാണ് റഷ്യ നേരിട്ടതെന്നും ദിമിത്രി പറഞ്ഞു. നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് മരണ നിരക്കെന്നും ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം 6 ആഴ്ച പിന്നിടുമ്പോൾ, 19,000ത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്‍ൻ സൈന്യം അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് വൻതോതിലുള്ള ആൾനാശമാണ് റഷ്യൻ സൈന്യം നേരിടുന്നതെന്നു ദിമിത്രി പെസ്കോവ് തുറന്നു സമ്മതിച്ചത്.

അത്രത്തോളം ഭീകര അവസ്ഥയാണ് ഇപ്പോൾ അവർ അഭിമുഖീകരിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തിന് വിചാരിച്ച വേഗമില്ലെന്ന് റഷ്യ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയ്ക്ക് വന്‍തോതില്‍ സൈനികനാശം സംഭവിച്ചുവെന്ന യുക്രൈന്റെ അവകാശവാദങ്ങള്‍ തള്ളുന്ന സമീപനമാണ് ഇതുവരെ റഷ്യ സ്വീകരിച്ചിരുന്നത്.

ഷ്യന്‍ സേനയുടെ നിരവധി കവചിത വാഹനങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചതായും യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സൈനിക ആള്‍നാശമുണ്ടായെന്ന് റഷ്യ സമ്മതിച്ചത്. ദിവസങ്ങൾക്കുള്ളിൽ തലസ്ഥാന നഗരിയായ കീവ് പിടിച്ചെടുക്കുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചത്.

എന്നാൽ പ്രധാനനഗരങ്ങൾ പിടിച്ചെടുക്കാനോ പിടിച്ചെടുത്ത നഗരങ്ങളിൽ ആധിപത്യം ഉറപ്പിക്കാനോ റഷ്യയ്ക്ക് സാധിച്ചില്ല. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധംമൂലം റഷ്യ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

യുക്രെയ്ൻ സൈന്യം പുറത്തു വിട്ട കണക്കുകൾ പ്രകാരം 18,900 റഷ്യൻ സൈനികർ ഇതിനകം യുക്രെയ്‌നിൽ കൊല്ലപ്പെട്ടു. 150 യുദ്ധവിമാനങ്ങൾ, 135 ഹെലികോപ്റ്ററുകൾ, 698 ടാങ്കുകൾ, 1891 കവചിത വാഹനങ്ങൾ, 111 ഡ്രോണുകൾ, 76 ഇന്ധന ടാങ്കുകൾ,108 മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചിങ് സിസ്റ്റം, 1,358 സൈനിക വാഹനങ്ങൾ എന്നിവ തകർത്തായും യുക്രെയ്‌ൻ സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. യുക്രെയ്‌‍നിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ സൈനികമുന്നേറ്റം തടയാൻ ജനങ്ങൾ തന്നെ ആയുധമെടുക്കുന്നതും വൻതോതിൽ യുക്രെയ്‌ന് നാറ്റോയും യുറോപ്യൻ യൂണിയൻ ആയുധങ്ങൾ നൽകുന്നതുമാണ് റഷ്യൻ മുന്നേറ്റം മന്ദഗതിയിലാക്കിയത്.

ആറാഴ്ചയോളമായി തുടരുന്ന റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍നിന്ന് 40 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോറോദ്യങ്കയിലെ തകർന്ന കെട്ടിടത്തിൽ നിന്ന് 26 മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.

അപ്രതീക്ഷിത തിരിച്ചടിയിൽ മനോനില തകർന്ന റഷ്യൻ സൈന്യം ജനവാസമേഖലകളിൽ കടുത്ത ആക്രമണം അഴിച്ചുവിടുന്നതായും നിരപരാധികളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നതായും യുക്രെയ്‍ൻ ആരോപിച്ചിരുന്നു. ബുച്ച, മരിയുപോൾ, ബോറോദ്യങ്ക തുടങ്ങിയ നഗരങ്ങളിൽ റഷ്യ കൂട്ടക്കുരുതി നടത്തുന്നതായും സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതായും യുക്രെയ്‍ൻ ആരോപിച്ചിരുന്നു.

യുക്രെയ്നിലെ ബുച്ച പട്ടണത്തിൽ നടന്ന കൂട്ടക്കുരുതി ഉൾപ്പെടെ ക്രൂരതകളുടെ പേരിൽ രാജ്യാന്തര പ്രതിഷേധം ഉയർന്നതും തിരിച്ചടിയായി. ബുച്ച കൂട്ടക്കുരുതി ഉൾപ്പെടെ ക്രൂരതകളുടെ പേരിൽ റഷ്യയെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്നു പുറത്താക്കിയിരുന്നു. മനുഷ്യാവകാശ സമിതിയില്‍നിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക കൊണ്ടുവന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസമാണ് യു.എന്‍. പൊതുസഭ അംഗീകാരം നല്‍കിയത്. ആദ്യമായാണ് യു.എന്‍. സുരക്ഷാസമിതിയില്‍ സ്ഥിരാംഗമായ ഒരുരാജ്യത്തെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.

തലസ്ഥാനമായ കീവ്, വടക്കൻ നഗരമായ ചെർണീവ് എന്നിവിടങ്ങളിൽ നിന്നു പിന്മാറിയ റഷ്യൻസേന കിഴക്കൻ യുക്രെയ്ൻ കേന്ദ്രീകരിച്ച് ആക്രമണം ശക്തമാക്കി മുന്നോറുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബാസ് മേഖല പൂർണമായി പിടിക്കാനായി അതിർത്തിയിൽ വൻ പടയൊരുക്കം ആരംഭിച്ചു. റഷ്യ യുക്രെയ്‌ന്റെ ഗതാഗത, നിര്‍മാണ മേഖലകളെയാണ് ലക്ഷ്യമിടുന്നതെന്നും പിടിച്ചെടുക്കുന്ന പ്രദേശങ്ങളിൽ വൻതോതിൽ നാശം ഉറപ്പാക്കി യുക്രെയ്‌ന്‍ സര്‍ക്കാരിനെയും സൈന്യത്തെയും ദുര്‍ബലമാക്കാനുമാണ് ശ്രമമെന്നുമാണ് വിലയിരുത്തൽ.

അതേസമയം, കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. മുപ്പതോളംപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നൂറിലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവിലിയന്‍മാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷനു നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടു റോക്കറ്റുകളാണ് സ്‌റ്റേഷനിലേക്ക് പതിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (3 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (4 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (4 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (4 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (10 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (12 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (13 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (13 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (13 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (13 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (13 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (14 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (21 hours ago)

Malayali Vartha Recommends