തൃശൂരിന് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം; ഭഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു; പിന്നാലെ കുഞ്ഞുങ്ങള്‍ക്കും കൈനീട്ടം

തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ബിജെപി ബൂത്ത് പ്രസിഡന്റുമാര്‍ക്കും സുരേഷ് ഗോപി എംപിയുടെ വക വിഷുക്കൈനീട്ടം. വേദിയില്‍ സജ്ജമാക്കിയിരുന്ന വിഷുക്കണിയോടൊപ്പമുള്ള ഭഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു.
തൃശ്ശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ബിജെപി തൃശ്ശൂര്‍ വേസ്റ്റ്ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. വേദിയിലെത്തിയ സുരേഷ്‌ഗോപിയെ കുട്ടികള്‍ താമര ബൊക്കെയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവും നല്‍കി സ്വീകരിച്ചു.കുട്ടികള്‍ക്ക് ആദ്യം കൈനീട്ടം നല്‍കിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ, മണികണ്ഠന്‍ എന്നീ കുട്ടികള്‍ സുരേഷ്‌ഗോപിയില്‍ നിന്ന് ആദ്യ കൈനീട്ടം ഏറ്റുവാങ്ങി. തുടര്‍ന്ന് നൂറുക്കണക്കിന് കുട്ടികള്‍ സുരേഷ്‌ഗോപിയില്‍ നിന്ന് കൈനീട്ടം സ്വീകരിച്ച് അനുഗ്രഹം വാങ്ങി.
ഇതിന് ശേഷം ബൂത്ത് പ്രസിഡന്റുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം വിതരണം ചെയ്തു. ഓഡിറ്റോറിയം തിങ്ങി നിറഞ്ഞ സദസാണ് പരിപാടിക്കെത്തിയത്.
https://www.facebook.com/Malayalivartha
























