ഓണ്‍ലൈനില്‍ പോണ് സിനിമകള്‍ കാണുന്നതിന് മണിക്കൂറിന് 1500 രൂപ ശമ്പളം... 21 വയസ്സ് പൂർത്തി ആയെങ്കിൽ ലോകത്ത് എവിടെയിരുന്നും ജോലി ചെയ്യാം! കമ്പനി വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ഫോമില്‍ അപേക്ഷിക്കാം... പക്ഷെ നിബന്ധനകൾ ഇത്തിരി കട്ടിയാണ്

ആധുനിക കാലഘട്ടത്തിൽ പല മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇന്റര്‍നെറ്റിന്റെ കടന്നുവരവ് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. വളരെ വേഗത്തിൽ തന്നെ എല്ലാം വിരൽത്തുമ്പിൽ ലഭിക്കാൻ തുടങ്ങി. അങ്ങനെ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നു കയറിയ ഇന്റർനെറ്റ് വ്യത്യസ്ഥമായ തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുകയാണ്. ഇതുവഴി പലതരത്തിലുള്ള വിചിത്രമായ ജോലികളും അവയ്ക്ക് ലഭിക്കുന്ന ശമ്പളവും ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുയും ചെയ്യുന്നുമുണ്ട്.
അത്തരത്തിൽ വ്യത്യസ്തമായ ഒരു ജോലി വാഗ്ദാനം ചെയ്യുകയാണ് അമേരിക്കന്‍ കമ്പനി. സെക്സ് ടോയ്സ്, സെക്സ് എന്നിവയെ കുറിച്ചുള്ള ലേഖനങ്ങളും, വീഡിയോകളും, ഉത്പന്നങ്ങളും പങ്കുവയ്ക്കുന്ന ഒരു വെബ്സൈറ്റ് ഈ കമ്പനിക്കുണ്ട്.
ഇതുകൂടാതെ അവരുടെ തന്നെ വെബ്സൈറ്റില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്ക് ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കയാണ്. പോസ്റ്റിന്റെ പേര് ഹെഡ് ഓഫ് പോണ് റിസര്‍ച്ച് എന്നാണ് നൽകിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പോണോഗ്രാഫിക് വീഡിയോകള്‍ കാണുക എന്നതാണ് ഇവരുടെ ജോലി എന്നത്. ഓണ്‍ലൈനില്‍ പോണ് സിനിമകള്‍ കാണുന്നതിന് കമ്പനി വ്യക്തിയ്ക്ക് മണിക്കൂറിന് 1500 രൂപയാണ് ശമ്പളമായി നല്‍കുന്നത് തന്നെ.
എന്നാൽ, വെറുതെ പോണ് വീഡിയോകള്‍ കണ്ട് പോവുകയല്ല ചെയ്യുന്നത്. മറിച്ച് സെക്സ് പൊസിഷനുകളും, രതിമൂര്ച്ഛയുടെ എണ്ണവും, ദൈര്‍ഘ്യവും, സ്ത്രീ പുരുഷാനുപാതവും പോലുള്ള വിവരങ്ങള്‍ വീഡിയോകളില്‍ നിന്ന് ശേഖരിക്കേണ്ടതാണ്. ഇത്തരം വീഡിയോകളിലെ പ്രവണതകള്‍ അഥവാ സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള റിപ്പോര്‍ട്ട് നടത്താന്‍ ഈ ഡാറ്റ പിന്നീട് ഉപയോഗിക്കുന്നതായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുകയുണ്ടായി.
‘പോണ് കാണാന്‍ പണം വേണോ? എന്നാല്‍, ഞങ്ങളുടെ കമ്പനിയില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ജോലിയുണ്ട്. ഇതിന്റെ അകവും പുറവും ഞങ്ങള്‍ ആഴത്തില്‍ പരിശോധിക്കുകയാണ്. ഇത് ചെയ്യുന്നതിന് ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്!’ എന്നായിരുന്നു കമ്പനി പരസ്യം നൽകിയിരിക്കുന്നത്. പോണ് റിസര്‍ച്ച് മേധാവിയുടെ തസ്തികയിലേക്ക് അപേക്ഷിക്കാന്‍, 21 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നും നിബദ്ധനയുണ്ട്. ഈ റോള്‍ 100% വിദൂരമാണെന്നും അതിനാല്‍ തന്നെ ലോകത്ത് നിങ്ങള്‍ എവിടെയാണെന്നത് പ്രശ്നമല്ലെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. അപേക്ഷിക്കാനായി കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക എന്നതാണ്.
അതേസമയം വെബ്സൈറ്റിൽ ലഭ്യമായ ഓണ്‍ലൈന്‍ ഫോമില്‍ നിങ്ങളുടെ പേര്, ഇമെയില്‍, നിലവിലെ തൊഴില്‍ നില എന്നിവയെ കുറച്ച് ലളിതമായ വിശദാംശങ്ങള്‍ നല്‍കേണ്ടതാണ്. ഇതുകൂടാതെ നിങ്ങള്‍ എന്തിനാണ് ഈ ജോലി തെരഞ്ഞെടുക്കുന്നതെന്നും, നിങ്ങളുടെ യോഗ്യത എന്താണെന്നും അപേക്ഷയില്‍ വിശദമാക്കുകയും ചെയ്യണം.‘പോണ് ബില്യണുകളുടെ വ്യവസായമാണ് ഇന്ന്. അതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ പ്രവണതകളെ കുറിച്ച് കൂടുതല്‍ പഠിക്കുക എന്ന ആശയമാണ് ഞങ്ങള്‍ ഇതിലൂടെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്.
ആളുകളുടെ മുന്‍ഗണനകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മികച്ച 100 വീഡിയോകളിലെ സെക്സ് പൊസിഷനുകള്‍ പര്യവേക്ഷണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്’ എന്നും ബെഡ്ബൈബിളിലെ പ്രധാന കണ്ടെന്റ് ക്രിയേറ്ററായ എഡ്വിന കെയ്റ്റോ വ്യക്തമാക്കുകയുണ്ടായി.
ഇതില്‍ നിന്ന് തന്നെ പല രസകരമായ കാര്യങ്ങളും കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കമ്പനിയില്‍ വേറെയും ജോലി ഒഴിവുകൾ ഉണ്ടെന്നാണ് കാണുവാൻ സാധിക്കുന്നത്. സെക്സ് ടോയ് ടെസ്റ്റേര്സ് ആന്‍ഡ് റിവ്യൂവേഴ്സ് എന്നതിലേക്കും ബെഡ്ബൈബിള്‍ അപേക്ഷകള്‍ ക്ഷണിക്കുകയാണ്. എന്നാല്‍, ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും തന്നെ അവര്‍ ശമ്പളമായി പണം നല്‍കുന്നില്ല. പകരം, നിരൂപകര്‍ക്ക് അവര്‍ പരീക്ഷിക്കുന്ന സെക്സ് ടോയ്സ് സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി അപേക്ഷിക്കുന്നവര്‍ക്ക് രതിമൂര്‍ച്ഛ ആസ്വദിക്കണം എന്നതാണ് നിബന്ധന നൽകിയിരിക്കുന്നത്.
എന്നാൽ 18 വയസ്സിനു മുകളിലുള്ളവരായിരിക്കണം, സാഹസികതയുള്ളവരായിരിക്കണം എന്നും അവർ പറയുന്നുണ്ട്. കൂടാതെ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നുള്ളവരായിരിക്കണം എന്ന നിബന്ധനയും നൽകിയിരിക്കുകയാണ്. അത് സാധിക്കാത്തവര്‍ക്ക് പോണ് റിസര്‍ച്ച് മേധാവി സ്ഥാനത്തേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























