ഇനിമുതൽ കൂടുതൽ ഫീസ് നൽകേണ്ടി വരും; കാനഡയിലേക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കുന്നവർക്ക് ഏപ്രിൽ 30 മുതൽ ഫീസ് വർധിക്കുന്നു! പുതുക്കിയ ഈ അപേക്ഷ ഫീസ് കൂടാതെ 500 കനേഡിയൻ ഡോളർ വേറെ അധികമായും നൽകണം
കഴിഞ്ഞ കുറച്ച് നാളുകളായി വിദേശത്തേക്ക് ജോലി തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ കാനഡയിലേക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കുന്നവർക്ക് ഏപ്രിൽ 30 മുതൽ കൂടിയ ഫീസ് നൽകേണ്ടിവരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പണപ്പെരുപ്പം കണക്കിലെടുത്താണ് ഇപ്പോൾ ഫീസ് വർദ്ധിപ്പിക്കുന്നത് എന്നാൽ ലഭ്യമാകുന്ന വിവരം. 2020 ന് ശേഷം ഫീസ് വർദ്ധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം തന്നെ പുതുക്കിയ ഈ അപേക്ഷ ഫീസ് കൂടാതെ 500 കനേഡിയൻ ഡോളർ വേറെ അധികമായും നൽകേണ്ടിവരുന്നതാണ്. ഇത് അപേക്ഷയുടെ സമയത്തോ, അപേക്ഷ അംഗീകരിക്കപ്പെടുമ്പോഴോ നൽകണം എന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഇമിഗ്രേഷൻ അപേക്ഷ നിരസിക്കപ്പെട്ടാൽ ഇത് തിരിച്ചു തരുന്നതായിരിക്കും. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് കേരളത്തിൽ നിന്ന് ഓരോ വർഷവും കാനഡയിലേക്ക് കുടിയേറാനായി ലക്ഷക്കണക്കിന് അപേക്ഷകരാണുള്ളത്.
വിദേശത്ത് പഠനത്തിനും, ജോലിക്കുമായി പോയി പൗരത്വം സമ്പാദിക്കുക എന്നതാണ് മലയാളികളുടെ പൊതുവെയുള്ള രീതി എന്നത്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഇമിഗ്രേഷൻ ഫീസ് വച്ച് താരതമ്യപ്പെടുത്തിയാൽ കാനഡയുടെ ഫീസ് ഇപ്പോഴും കുറവാണ് എന്നതും ഏവർക്കും ഉപകാരപ്രദകമാണ്.
https://www.facebook.com/Malayalivartha