കിഴക്കന്‍ യുക്രൈന്‍ ശവപ്പറമ്പാകുന്നു സിറിയയിലെ കശാപ്പുകാരനെ ഇറക്കി പുടിന്റെ മരണക്കളി സര്‍വ്വ ശക്തിയും പുറത്തെടുത്ത് പുടിന്‍

യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ. കിഴക്കന്‍ പ്രദേശം മുഴുവനും പിടിച്ചടക്കാന്‍ റഷ്യയുടെ മാസ്റ്റര്‍ പ്ലാന്‍. ഈ ദൗത്യം വളരെ ശ്രമകരമാണെങ്കിലും. ഈ ദൗത്യം ഒരു വലിയ യോദ്ധാവിനെ പുടിന്‍ ഏല്‍പ്പിച്ചതായാണ് പുറത്തുവരുന്ന വിവരം...
കിഴക്കന്‍ ഉക്രെയ്‌നിലെ ആക്രമണത്തിന്റെ സൂത്രധാരനെ വ്‌ളാഡിമിര്‍ പുടിന്‍ തിരഞ്ഞെടുത്തതായി റഷ്യന്‍ മാധ്യമങ്ങളും സ്ഥിരീകരിക്കുന്നു, 'സിറിയയിലെ കശാപ്പുകാരന്‍' എന്ന് ചിലര്‍ വിളിക്കുന്ന ക്യാപ്റ്റന്‍ ജനറല്‍ അലക്‌സാണ്ടര്‍ ഡ്വോര്‍നിക്കോവിനോടാണ് ഉക്രെയ്‌നിന്റെ കിഴക്കന്‍ ഡോണ്‍ബാസ് മുഴുവന്‍ പിടിച്ചെടുക്കാന്‍ ക്രെംലിന്‍ ഉത്തരവിട്ടിരിക്കുന്നത്.
2016 മുതല്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസാദിനെ ആഭ്യന്തരയുദ്ധത്തില്‍ ശത്രുക്കളെ തകര്‍ക്കാന്‍ സഹായിച്ച മിഡില്‍ ഈസ്റ്റിലെ റഷ്യയുടെ കരുത്തായിമാറിയ ദ്വോര്‍നിക്കോവിനാണ് ഈ യുദ്ധത്തിന്റെ മേല്‍നോട്ടാധികാരം പുടിന്‍ നല്‍കിയിരിക്കുന്നത്.
യുദ്ധമുഖത്ത് അതി മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുള്ള സേനാധിപതിയാണ് ദ്വോര്‍നിക്കോവ്. സിറിയയില്‍, രാസായുധങ്ങളും വിവേചനരഹിതമായ വ്യോമാക്രമണങ്ങളും നടത്തി ആയിരക്കണക്കിന് സിവിലിയന്‍ മരണങ്ങള്‍ക്കും കാരണക്കാരനായിട്ടുണ്ട് ഈ സേനാമേധാവി.
പടിഞ്ഞാറോട്ട് പലായനം ചെയ്യാന്‍ ശ്രമിച്ച 52 സാധാരണക്കാരെ കൊന്ന് ക്രാമാറ്റോര്‍സ്‌ക് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച നടന്ന മിസൈല്‍ ആക്രമണത്തിന് പിന്നിലുള്ള ആളും 60 കാരനായ ഈ ജനറല്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
പാശ്ചാത്യ ജനറലുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ യുദ്ധഭൂമിയിലെ ബുദ്ധിശക്തി വളരെ ഉയര്‍ന്നതാണെന്നാണ് പൊതു വിലയിരുത്തല്‍, എന്തും ചെയ്യാന്‍ മടിക്കാത്തവന്‍ എന്ന വിശേഷണവും ഇദേഹത്തിനുണ്ട്. കൂടാതെ അദ്ദേഹം ഡോണ്‍ബാസ് മേഘലയില്‍ ആക്രമണം നടത്തി പരിചയമുള്ളയാള്‍ കൂടിയാണ് അവിടെ റഷ്യന്‍ അനുകൂല വിഘടനവാദികള്‍ 2014 മുതല്‍ ഉക്രേനിയന്‍ സര്‍ക്കാര്‍ സേനയുമായി യുദ്ധം ചെയ്യുന്ന വേളയില്‍ ഇദേഹം ഇടപെല്‍ നടത്തിയതായാണ് സൂചന.
അതുപോലെതന്നെ 2014ല്‍ റഷ്യ പിടിച്ചെടുത്ത കരിങ്കടലിന്റെയും ക്രിമിയന്‍ ഉപദ്വീപിന്റെയും മേല്‍നോട്ടം വഹിക്കാനുള്ള ഉത്തരവാദിത്തവും ഡ്വോര്‍നിക്കോവിന് നല്‍കിയിട്ടുണ്ട്. മാത്രമല്ല റഷ്യയ്ക്കും ക്രിമിയയ്ക്കും ഇടയില്‍ ഒരു ലാന്‍ഡ് കോറിഡോര്‍ സൃഷ്ടിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നുവെന്ന് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























