കാറിനുള്ളില്‍ കുടുങ്ങിയ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പിതാവ്... പിതാവിന്റെ അവസരോചിത ഇടപെടല്‍ ഇങ്ങനെ

ഒരു കുഞ്ഞ് കാറിനുള്ളില്‍ കുടുങ്ങിപോയ സംഭവം രണ്ട് ദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആ വീഡിയോയില്‍ കുഞ്ഞ് കാറിനുള്ളില്‍ ഇരിക്കുന്നതും കുഞ്ഞിന്റെ കൈയ്യില്‍ കാറിന്റെ ചാവി ഇരിക്കുന്നതും കാണാം. പിതാവ് കാറില്‍ നിന്നും ഇറങ്ങിയ ശേഷം കുഞ്ഞിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ കാറ് ലോക്കായി പോകുകയായിരുന്നു.
ഇവിടെ നടന്നത് പിതാവ് കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ കാറ് ഓഫ് ചെയ്‌തെങ്കിലും ചാവി എടുക്കാന്‍ മറന്നുപോയി. അതോടെയാണ് സംഭവത്തിന് തുടക്കം. അല്പം ഒന്ന് പരിഭ്രമിച്ചെങ്കിലും ആ പിതാവ് ആത്മസമീപനം പാലിച്ച് കുഞ്ഞിനെ കളിപ്പിച്ചും സംസാരിച്ചും ഡോര്‍ എങ്ങനെയെങ്കിലും തുറക്കാനുള്ള ശ്രമം നടത്തി.
അപ്പോഴേക്കും ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു. എന്നാലും പിതാവ് അതൊന്നും ശ്രദ്ധിക്കാതെ കരുതലോടെ തന്റെ കുഞ്ഞിനോട് കളികളിലൂടെ ഡോര്‍ ലോക്ക് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞുകൊണ്ടിരുന്നു. ഡോര്‍ ലോക്ക് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞു കൊടുത്തിട്ടും കുഞ്ഞിന് മനസ്സിലാകുന്നില്ല. കാരണം അങ്ങനെ പറഞ്ഞു കൊടുത്താല്‍ മനസ്സിലാകുന്ന പ്രായമല്ല ആ കുഞ്ഞിനുള്ളത്.
ഒരു വയസ്സ് അല്ലെങ്കില്‍ ഒന്നരവയസ്സ് അത്രമാത്രമേ ആ വീഡിയോയില്‍ കാണുന്ന കുഞ്ഞിനുള്ളു. ഡോര്‍ ലോക്ക് ഓപ്പണ്‍ ചെയ്യാന്‍ കുഞ്ഞ് ശ്രമിക്കാതായതോടെ ചാവിയെടുക്കാന്‍ പിതാവ് പറഞ്ഞു കൊടുക്കുകയാണ്. ചാവി കാറില്‍ ഇട്ട് തിരിക്കുന്നതും മറ്റും അദ്ദേഹം കുഞ്ഞിന് കാണിച്ചുകൊടുത്തുകൊണ്ടേയിരുന്നു. അവസാനം കുഞ്ഞ് ചാവി കൈയ്യിലെടുത്തു.
പിന്നെ അത് പ്രവൃത്തിപ്പിക്കാനുള്ള വഴിയാണ് അദ്ദേഹം നോക്കിയത്. അദ്ദേഹം കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് പ്രസ് ചെയ്ത് കാണിച്ചു. ആ ശ്രമം ഫലം കണ്ടു തുടങ്ങി. ആദ്യം കുഞ്ഞ് പ്രസ് ചെയ്തത് മാറിപോയി. പിതാവ് പിന്നെയും ഫോണ്‍ പ്രസ്‌ചെയ്ത് കാണിച്ചുകൊണ്ടേയിരുന്നു.
കുഞ്ഞ് അത് ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ശരിയായ ബട്ടണില്‍ പ്രസ് ചെയ്യുകയും ഡോര്‍ ഒപ്പണാവുകയും ചെയ്തു. അവിടെ കൂടിനിന്നവര്‍ സന്തോഷത്തോടെ കരങ്ങള്‍ അടിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്. ചില കാറുകള്‍ക്ക് ഇത്തരത്തിലുള്ള കുറവുകള്‍ ഉണ്ട്. ഒരാള്‍ കാര്‍ നിര്‍ത്തിയ ശേഷം എന്തെങ്കിലും ആവശ്യത്തിനായി പുറത്തിറങ്ങി. കാറിന്റെ ചാവിയെടുക്കാന്‍ മറന്നുപോയാല്‍ അവിടെയാണ് കുഴപ്പം സംഭവിക്കുന്നത്. ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി കാറുലോക്കായാല്‍ അദ്ദേഹത്തിന് പിന്നെ കാര്‍ ഓപ്പണ്‍ ചെയ്യണമെങ്കില്‍ വേറെ സ്‌പെയര്‍ ചാവികൊണ്ടുവന്നേ പറ്റു.
കാറുകളിലെ ഈ സിസ്റ്റം വളരെ അപകടം നിറഞ്ഞതാണ്. ഇവിടെ പറഞ്ഞതുപോലെ കുഞ്ഞുങ്ങളേയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ വാഹനം നിര്‍ത്തിയശേഷം ഇറങ്ങി അവര്‍ക്ക് ഡോര്‍ തുറന്നുകൊടുക്കേണ്ടിവരും. ഈ സമയത്ത് എങ്ങാനും ചാവി എടുക്കാന്‍ മറന്നാണ് അവര്‍ കാറില്‍ നിന്നും ഇറങ്ങുന്നതെങ്കില്‍ ചിലപ്പോള്‍ ഡോര്‍ ലോക്കാകുകയും കുഞ്ഞുങ്ങള്‍ കുടുങ്ങുകയും ചെയ്യും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വേറെയും നടന്നിട്ടുണ്ട്.
ഉറങ്ങികിടന്ന കുട്ടിയ കാറിനുള്ളിലാക്കി അമ്മയും പിതാവും അടുത്തുള്ള കടയില്‍ പോയതിന് പിന്നാലെ നടന്ന സംഭവം കുറച്ചുനാള്‍ മുമ്പ് വാര്‍ത്തയായതാണ്. സ്റ്റാര്‍ട്ടിങ്ങിലായിരുന്ന കാര്‍ ലോക്ക് ആയതോടെ കുട്ടി ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി കരഞ്ഞു തുടങ്ങിയതോടെ നാട്ടുകാര്‍ ഇടപെട്ടത്. കാറിന്റെ ചില്ല് തകര്‍ത്ത് കുട്ടിയെ രക്ഷിക്കാന്‍ തുനിഞ്ഞപ്പൊഴേക്കും മാതാപിതാക്കള്‍ തിരച്ചെത്തി.
എന്നാല്‍ വാഹനം തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് കാര്‍ ലോക്കായി പോയ വിവരം മനസിലാകുന്നത്. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഉടമ ഡ്യൂപ്ലീക്കേറ്റ് കീ കൊണ്ടു വന്നതാണ് വാഹനം തുറന്നത്. കാറിന്റെ ഏസി ഓണ്‍ ആയിരുന്നതുകൊണ്ട് കുട്ടിക്ക് അധികം കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല.
ഒരിക്കലും കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തരുത്. മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ കുട്ടികള്‍ കാറില്‍ കുടുങ്ങി മരണപ്പെട്ട സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളില്‍ കുഞ്ഞുങ്ങള്‍ അറിയാതെ കുടുങ്ങിപ്പോയാല്‍ ധൈര്യം കൈവിടാതെ തുടര്‍ച്ചയായി വാഹനത്തിന്റെ ഹോണ്‍ അടിക്കണമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കാം. തുടര്‍ച്ചയായ ഹോണ്‍ ശബ്ദം കേട്ട് മറ്റുള്ളവര്‍ രക്ഷയ്‌ക്കെത്തുമെന്നും കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കണം.
https://www.facebook.com/Malayalivartha
























