അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ക്ക് പരിക്ക്.... ബ്രൂക്ക്ലിന്‍ സണ്‍സെറ്റ് പാര്ക്കിന് സമീപത്തെ സ്റ്റേഷനിലാണ് വെടിവയ്പുണ്ടായത്, ഗ്യാസ് മാസ്കും ഓറഞ്ച് നിറത്തിലുള്ള കണ്‍സ്ട്രക്ഷന്‍ വെസ്റ്റും ധരിച്ച തോക്കുധാരിയാണ് അക്രമിയെന്ന് സംശയം
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ബ്രൂക്ക്ലിന്‍ സണ്‍സെറ്റ് പാര്ക്കിന് സമീപത്തെ സ്റ്റേഷനിലാണ് വെടിവയ്പുണ്ടായത്. ഇവിടെനിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.
ഗ്യാസ് മാസ്കും ഓറഞ്ച് നിറത്തിലുള്ള കണ്‍സ്ട്രക്ഷന്‍ വെസ്റ്റും ധരിച്ച തോക്കുധാരിയാണ് അക്രമിയെന്ന് സംശയിക്കുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
സംഭവം ഭീകരാക്രമണമാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വെടിവെച്ചയാള്‍ പ്രദേശവാസി തന്നെയാണെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍ . വെടിവെപ്പുണ്ടായതോടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. വെടിവയ്പ് നടന്ന മേഖല മുഴുവനായി പോലീസ് വളഞ്ഞിരിക്കുകയാണ്. സണ്‍സെറ്റ് പാര്‍ക്കിലെ 36-ആം സ്ട്രീറ്റ് സ്റ്റേഷനില്‍ പുക ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് വെടിയേറ്റതായി അഗ്നിശമന സേനാംഗങ്ങള്‍ വ്യക്തമാക്കുന്നു.
" f
https://www.facebook.com/Malayalivartha