പത്തുവയസുകാരി ലില്ലിയെ മരിച്ച നിലയിൽ കണ്ടെത്തി; ലൈംഗിക പീഡനത്തിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയത് പരിചയക്കാരനായ പതിനാലുകാരൻ, കോടതിയിൽ ഹാജരാക്കിയ കുട്ടിക്ക് ഒരു മില്യൺ ഡോളർ ജാമ്യം അനുവദിച്ചു
കഴിഞ്ഞ ദിവസമാണ് ഏവരെയും നടുക്കി യുഎസിലെ ചിപ്‌വെ കൗണ്ടിയിൽ പത്തുവയസുകാരി ലില്ലി എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ചിപ്‌വെ കൗണ്ടിയിൽ നടന്ന സംഭവത്തിൽ, പെൺകുട്ടിയുടെ പരിചയക്കാരനായ പതിനാലുകാരനാണ് ലൈംഗിക പീഡനത്തിന് ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയും ചെയ്തു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിരുന്നത്.
ഇതിനുപിന്നാലെ പതിനാലുകാരനെതിരെ, ഫസ്റ്റ് ഡിഗ്രി മർഡർ, ഫസ്റ്റ് ഡിഗ്രി സെക്‌ഷ്വൽ അസോൾട്ട്, 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം എന്നിങ്ങനെ മൂന്നു വകുപ്പുകളാണ് പോലീസ് ചാർജ് ചെയ്തത്. പതിനാലുകാരന് പ്രായപൂർത്തിയാകാത്തതിനാൽ തന്നെ പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. കോടതിയിൽ ഹാജരാക്കിയ കുട്ടിക്ക് ഒരു മില്യൺ ഡോളർ ജാമ്യം അനുവദിക്കുകയുണ്ടായി.
കൊലപാതകത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരണം ഇങ്ങനെ;
ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അറസ്റ്റിലായ പതിനാലുകാരൻ ആന്റിയുടെ വീടിനടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അൽപ്പദൂരം നടന്നതിന് ശേഷം കുട്ടിയെ റോഡിന് വശത്ത് നിന്നും തള്ളി താഴെയിടുകയായിരുന്നു. തുടർന്ന്, വീണുകിടന്ന പെൺകുട്ടിയെ അതിക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. ഇതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























