Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഐക്യരാഷ്‌ട്ര സമാധാന സേനയുടെ ഒഴിപ്പിക്കല്‍ നടക്കുന്നതിനിടെ പ്രകോപനവുമായി വീണ്ടും റഷ്യ; മരിയൂപോള്‍ തുറമുഖ നഗരത്തിലെ അസോറ്റ്സ്റ്റാള്‍ ഉരുക്കു നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് അനുവദിച്ച സമയം കഴിയും മുന്നേ റഷ്യ വീണ്ടും മിസൈല്‍ ആക്രമണം! യുക്രെയ്ന്റെ ആരോപണം ഞെട്ടിക്കുന്നത്....

03 MAY 2022 09:41 AM IST
മലയാളി വാര്‍ത്ത

റഷ്യയുക്രൈൻ പോരാട്ടം മറ്റൊരു തലത്തിലെക്ക് കടക്കുകയാണ്. ഐക്യരാഷ്‌ട്ര സമാധാന സേനയുടെ ഒഴിപ്പിക്കല്‍ നടക്കുന്നതിനിടെ വീണ്ടും പ്രകോപനവുമായി റഷ്യ രംഗത്ത് എത്തിയിരിക്കുകയാണ്. മരിയൂപോള്‍ തുറമുഖ നഗരത്തിലെ അസോറ്റ്സ്റ്റാള്‍ ഉരുക്കു നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് അനുവദിച്ച സമയം കഴിയും മുന്നേയാണ് റഷ്യ വീണ്ടും മിസൈല്‍ ആക്രമണം പുന:രാരംഭിച്ചതെന്ന് യുക്രെയ്ന്‍ ആരോപിക്കുകയുണ്ടായി.

ഉരുക്ക് നിര്‍മ്മാണ ശാലയില്‍ നൂറുകണക്കിന് കുട്ടികളും വൃദ്ധരുമടക്കം കുടുങ്ങിക്കിടക്കുകയാണെന്നും റഷ്യ ആക്രമണം നിര്‍ത്തണമെന്നും യുഎന്‍ സേന അഭ്യര്‍ത്ഥിക്കുകയുണ്ടായി. രണ്ടു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച റഷ്യ ഗുട്ടാറസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മരിയൂപോളിലെ അസോറ്റ്സ്റ്റാള്‍ ഉരുക്കു നിര്‍മ്മാണ ശാലയിലെ ഒഴിപ്പിക്കലിന് സമയം നല്‍കാൻ തീരുമാനിച്ചത്.

അതോടൊപ്പം തന്നെ യുഎന്‍ സംഘവും റെഡ്‌ക്രോസുമടങ്ങുന്ന സന്നദ്ധ സംഘടനകളാണ് നിലവിൽ ഒഴിപ്പിക്കല്‍ തുടരുന്നത്. ഉരുക്കുനിര്‍മ്മാണ ശാലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ യുഎന്‍ നേരിട്ട് ഏറ്റുവാങ്ങി സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം ഇതുവരെ പൂര്‍ണ്ണമായിട്ടില്ല. ഇതിനിടെയാണ് റഷ്യ മേഖലയില്‍ വീണ്ടും മിസൈല്‍ അയച്ചിരിക്കുന്നത്.

 

അങ്ങനെ മരിയൂപോള്‍ തുറമുഖ നഗരത്തെ വളഞ്ഞിരിക്കുന്ന റഷ്യ അസോറ്റ്സ്റ്റാള്‍ ഉരുക്കുനിര്‍മ്മാണ ശാലയില്‍ ഒറ്റപ്പെട്ട പൗരന്മാരേയും സൈനികരേയും പുറത്തിറങ്ങാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല. യുഎന്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ പുറത്തെത്തിക്കാനാണ് റഷ്യ ആക്ര മണം നിര്‍ത്തിയിരിക്കുന്നത്. അതേസമയം സൈനികരെ തടവിലാക്കുമെന്നും പ്രത്യാക്രമണം നടത്തി യാല്‍ വധിക്കുമെന്ന മുന്നറിയിപ്പും റഷ്യ ഇതിനോടകം തന്നെ നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (3 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (13 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (31 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (38 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (43 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (45 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (55 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

Malayali Vartha Recommends