മോദിക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി ബെര്‍ലിനിലെ ഇന്ത്യന്‍ സമൂഹം... തന്നെക്കുറിച്ചോ തന്റെ സര്‍ക്കാരിനെ കുറിച്ചോ പുകഴ്ത്തിപ്പാടാനല്ല ഇന്ത്യക്കാരോട് അവരുടെ കഴിവിനെ കുറിച്ച് സംസാരിക്കാനാണ് താനിവിടെ എത്തിയതെന്ന് മോദി, ബെര്‍ലിനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മോദിക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി ബെര്‍ലിനിലെ ഇന്ത്യന്‍ സമൂഹം... തന്നെക്കുറിച്ചോ തന്റെ സര്‍ക്കാരിനെ കുറിച്ചോ പുകഴ്ത്തിപ്പാടാനല്ല ഇന്ത്യക്കാരോട് അവരുടെ കഴിവിനെ കുറിച്ച് സംസാരിക്കാനാണ് താനിവിടെ എത്തിയതെന്ന് മോദി, ബെര്‍ലിനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയ പ്രധാനമന്ത്രിക്ക് 'ഭാരത് മാതാ കി ജയ് ' മുദ്രാവാക്യങ്ങളുയര്‍ത്തി ബെര്‍ലിനിലെ ഇന്ത്യന്‍ സമൂഹം ആവേശോജ്വലമായ സ്വീകരണമാണ്് നല്‍കിയത്. യുവ ഇന്ത്യയെ അഭിനന്ദിച്ച അദ്ദേഹം ഇന്നത്തെ യുവാക്കള്‍ ദ്രുതഗതിയിലുള്ള വികസനം ആഗ്രഹിക്കുന്നുവെന്നും രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുടെ ആവശ്യകത മനസ്സിലാക്കുന്നുവെന്നും പറഞ്ഞു.
'ഇന്ത്യയുടെ വികസനവും പരിവര്‍ത്തനവും മോദി കാരണമല്ല, 130 കോടി ഇന്ത്യക്കാര്‍ കാരണമാണ്' എന്ന് മോദി അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ജര്‍മ്മനിയില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് നഗരത്തിലെ പ്രമുഖ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളില്‍ നിന്ന് ഉജ്ജ്വല സ്വീകരണം ലഭിച്ചു. യുവ ഇന്ത്യ ദ്രുതഗതിയിലുള്ള വികസനം ആഗ്രഹിക്കുന്നു, യുവാക്കള്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുടെ ആവശ്യകത മനസ്സിലാക്കുന്നു,' ജര്‍മ്മനിയില്‍ 'ഭാരതി മാതാവിന്റെ മക്കളെ കാണാന്‍ സാധിച്ചത്' സന്തോഷം നല്‍കുന്നു' പ്രധാനമന്ത്രി മോദി പറഞ്ഞു.
21-ാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാലഘട്ടമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, ഒരുലക്ഷ്യവുമായി മുന്നോട്ട് പോകാന്‍ രാജ്യം മനസ്സിലുറച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 'ഇങ്ങനെ രാജ്യത്ത് ഇച്ഛാശക്തി രൂപപ്പെടുമ്പോള്‍, ആ രാജ്യവും പുതിയ പാതകളിലൂടെ സഞ്ചരിക്കുകയും ആഗ്രഹിച്ച ലക്ഷ്യസ്ഥാനങ്ങള്‍ നേടി കാണിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കറിയാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിരാഷ്ട്ര യൂറോപ്പ് പര്യടനത്തിന്റെ ആദ്യഘട്ടത്തിലാണ് മോദി ജര്‍മ്മനിയിലെത്തിയത്, ഇവിടെനിന്നും അദ്ദേഹം ഡെന്മാര്‍ക്കും ഫ്രാന്‍സും സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha


























