Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥ; അപകടത്തിൽ മരണമടഞ്ഞത് മൂന്ന് വൈമാനികരും 19 യാത്രക്കാരും! മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തോട്ട് തിരിഞ്ഞാണ് മലനിരകളിൽ ഇടിക്കാൻ കാരണമായി, വേദന മാറാതെ ഉറ്റവർ

31 MAY 2022 12:47 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഏവരെയും നടുക്കിയ നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് വ്യതമാക്കി അധികൃതർ. നേപ്പാൾ സിവിൽ ഏവിയേഷൻ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇത്തരത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ അപകടത്തിൽ മൂന്ന് വൈമാനികരും 19 യാത്രക്കാരും ഉൾപ്പെടെ എല്ലാവരും തന്നെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് നേപ്പാളിലെ പൊഖറയിൽ നിന്നും ജോംസോമിയിലേക്ക് യാത്ര തിരിച്ച വിമാനം പറന്നുയർന്ന ഉടൻ റഡാറിൽ നിന്ന് കാണാതായത്. പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയാണ് ഉണ്ടായത്.

ഇതേതുടർന്ന് വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ മുതിർന്ന എയറോനോട്ടിക്കൽ എഞ്ചിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മീഷനെ സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തോട്ട് തിരിഞ്ഞാണ് മലനിരകളിൽ ഇടിക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം സിഎഎഎൻ ഡയറക്ടർ ജനറൽ പ്രദീപ് അധികാരി തിങ്കളാഴ്ച പാർലമെന്റിന്റെ അന്താരാഷ്ട്ര സമിതി യോഗത്തിൽ തന്നെ പറയുകയും ചെയ്തിരുന്നു.

കൂടാതെ ഞാറാഴ്ച വൈകുന്നേരം കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിങ്കളാഴ്ച പുലർച്ചെ തന്നെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയിരുന്നു. 21 മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തതായാണ് ലഭ്യമാകുന്ന വിവരം. വിമാനത്തിന്റെ കാലപ്പഴക്കമല്ല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് സിഎഎഎൻ മുൻ ഡയറക്ടർ ജനറൽ രാജ് കുമാർ ഛേത്രി ചൂണ്ടിക്കാട്ടി. ഞായറാഴച പുലർച്ചെയാണ് വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിൽ നിന്ന് ടാര എയറിന്റെ ഇരട്ട എഞ്ചിൻ വിമാനമായ 9 NAET ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയുണ്ടായി.

 

ഇതേതുടർന്ന് ലിറ്റി പാസിന് മുകളിൽ വെച്ചാണ് വിമാനത്തിൽ നിന്നും അവസാന സന്ദേശം ലഭിക്കുന്നത്. പിന്നീട് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം തകർന്നതായി അധികൃതർ സ്ഥിരീകരിക്കുന്നത്. കൊവാങിനും മുസ്താങിനും ഇടയിൽ ലാംചെ നദിയുടെ ഉത്ഭവ സ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്താണ് വിമാനം ഇത്തരത്തിൽ തകർന്നു വീണത്. നാല് ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജർമ്മൻ പൗരന്മാരും 13 നേപ്പാൾ പൗരന്മാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends