Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് വ്യത്യസ്ത കടല്‍സസ്യങ്ങള്‍ തമ്മില്‍ പരാഗണം നടന്ന് വിത്ത് മുളച്ചു.., ഇന്ന് 49000 ഏക്കറിന് തുല്യമായി വ്യാപിച്ച് കടല്‍ സസ്യങ്ങള്‍, ഏകദേശം 2000 മുതല്‍ 100,000 വര്‍ഷങ്ങള്‍ വരെ ഈ സസ്യങ്ങള്‍ക്ക് ജീവിതം; അത്യപൂര്‍വ്വ കടല്‍ സസ്യങ്ങളെ കണ്ടെത്തി ശാസ്ത്രജ്ഞര്‍

01 JUNE 2022 06:15 PM IST
മലയാളി വാര്‍ത്ത

കടല്‍ എന്നും നിഗൂഢതകളുടെയും അത്ഭുതങ്ങളുടെയും ലോകമാണ്. ഇന്നും കണ്ടെത്തിയിട്ടില്ലാത്ത അത്ഭുതകാഴ്ചകള്‍ കടലിനുള്ളിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ കടലിനുള്ളിലെ അത്ഭുത കാഴ്ച പുറം ലോകത്തെ അറിയിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍. ഭൂമിയില്‍ വളര്‍ന്നു വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ കടല്‍ സസ്യങ്ങളുടെ കൂട്ടമാണിത്.

ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് ഷാര്‍ക്ക് ബേ എന്ന സ്ഥലത്താണ് അത്യപൂര്‍വ്വവും അത്ഭുതകരവുമായ സസ്യങ്ങളുടെ വലിയ കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 4,500 വര്‍ഷങ്ങള്‍ക്ക് മുമ്ബ് രണ്ട് വ്യത്യസ്ത കടല്‍സസ്യങ്ങള്‍ തമ്മില്‍ പരാഗണം നടന്ന് വിത്ത് മുളച്ചാണ് ഈ കടല്‍പ്പുല്ലുകള്‍ രൂപം കൊണ്ടത്.

സസ്യങ്ങള്‍ വളര്‍ന്നിരിക്കുന്നത് ഏകദേശം 20000 ഹെക്ടര്‍(49000 ഏക്കറിന്) തുല്യമായാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ന്ന് കിടക്കുന്ന സസ്യം എന്ന് പൊതുവെ അറിയപ്പെടുന്ന യൂട്ടായിലെ അസ്പന്‍ മരങ്ങളുടെ നിരയേക്കാള്‍ വളരെ വലുതാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്ന സമുദ്ര സസ്യങ്ങളുടെ വലിപ്പം. ഏകദേശം 2000 മുതല്‍ 100,000 വര്‍ഷങ്ങള്‍ വരെ ഈ സസ്യങ്ങള്‍ക്ക് ജീവിതം ഉണ്ടെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ കടല്‍ത്തീരങ്ങളില്‍ സാധാരണായായി ഇവ കാണപ്പെടുന്നുണ്ടെങ്കിലും വിശാലമായി പരന്ന് കിടക്കുന്ന വലിയ ഒരുകൂട്ടം ആകസ്മികമായാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് സസ്യത്തിന്റെ ജനിതക വൈവിധ്യം കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തില്‍ നിന്ന് ഒരേയൊരു വിത്തില്‍ നിന്നാണ് ഭൂമിയിലെത്തന്നെ ഏറ്റവും വലിയ സസ്യങ്ങളുടെ കൂട്ടം ഉടലെടുത്തിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ ആമകള്‍, ഡോള്‍ഫിനുകള്‍, ഞണ്ടുകള്‍, ചെറുമത്സ്യങ്ങള്‍ എന്നിങ്ങനെ ഒരു വലിയകൂട്ടം സമുദ്രജീവജാലങ്ങള്‍ക്ക് ആവാസ്ഥ വ്യവസ്ഥ പ്രദാനം ചെയ്യുകയാണ് ഈ സസ്യങ്ങള്‍. മികച്ച പ്രതിരോധ ശേഷിയുള്ള ഈ സസ്യത്തിന് കടലിലെ താപനിലയില്‍ വരുന്ന മാറ്റങ്ങളോട് ഇഴുകിചേരാന്‍ സാധിക്കുന്നു. പൊതുവെ ഈ ഇനം വര്‍ഷത്തില്‍ 30 സെന്റീമീറ്റര്‍ വരെ പുല്‍ത്തകിടി പോലെ വളരാറുണ്ട്. എന്നാല്‍ ഇന്നത്തെ ഈ വലിപ്പത്തിലേക്ക് വളരുവാന്‍ ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കുമേല്‍ സമയം എടുത്തുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends