Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

3400 വര്‍ഷം പഴക്കമുള്ള നഗരം പ്രത്യക്ഷപ്പെട്ടു.. അത്ഭുതലോകം കണ്ട് ഞെട്ടി ഗവേഷകര്‍! സംഭവം വടക്കന്‍ ഇറാഖില്‍ സ്ഥിതി ചെയ്യുന്ന മൊസൂള്‍ അണക്കെട്ടിന്റെ അടിത്തട്ടില്‍, വര്‍ഷങ്ങളായി കേടുവരാത്ത മണ്ണ് ഭിത്തിയും കെട്ടിടങ്ങളും; ഇത് മഹാത്ഭുതം തന്നെ..

02 JUNE 2022 04:16 PM IST
മലയാളി വാര്‍ത്ത

പുതിയ വീട് നിര്‍മ്മിക്കാന്‍ കുഴിയെടുക്കുമ്പോഴോ അല്ലെങ്കില്‍ കിണര്‍ കുഴിക്കുമ്പോഴൊ ഒക്കെ നിധികള്‍ കിട്ടാറുണ്ട് അല്ലേ.. 100 ഉം 150 വര്‍ഷം പഴക്കമുള്ള വസ്തുക്കളാണ് പൊതുവെ നിധി എന്ന് വിളിക്കുന്നത്. എന്നാല്‍ 3400 വര്‍ഷം പഴക്കമുള്ള ഒരു നഗരം തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇവിടെല്ല, അങ്ങ് ഇറാഖില്‍ ഒരു നദി വറ്റി വരണ്ടപ്പോഴായിരുന്നു ഈ അത്ഭുതം സംഭവിച്ചത്.

വടക്കന്‍ ഇറാഖില്‍ സ്ഥിതി ചെയ്യുന്ന മൊസൂള്‍ അണക്കെട്ട് ഒരിക്കല്‍ സദ്ദാം അണക്കെട്ട് എന്നും അറിയപ്പെട്ടിരുന്ന ഈ അണക്കെട്ട് ഉള്‍പ്പെടുന്ന മൊസൂള്‍ റിസര്‍വോയറിലെ അടിത്തട്ടില്‍ നിന്നാണ് ഗവേഷകരെ ഞെട്ടിച്ച് നഗരം പൊന്തിവന്നത്.

 

ഇറാഖിലെ ടൈഗ്രിസ് നദിയുടെ ആഴങ്ങളിലാണ് ഈ പുരാതന നഗരം ഒളിഞ്ഞിരുന്നത്. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുണ്ടായിരുന്ന പഴയ നഗരമാണ് പുരാവസ്തു ഗവേഷകരുടെ അന്താരാഷ്ട്ര സംഘം കണ്ടെത്തിയത്.

ജര്‍മ്മന്‍, കുര്‍ദിഷ് പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തിയ ഈ നഗരം, വെങ്കലയുഗത്തിലെ മിത്താനി സാമ്രാജ്യ കാലഘട്ടത്തിലുണ്ടായിരുന്നതാണ്. 1475 BC ക്കും 1275 BC ക്കും ഇടയില്‍ മിതാനി സാമ്രാജ്യം വടക്കന്‍ യൂഫ്രട്ടീസ്‌ടൈഗ്രിസ് പ്രദേശം ഭരിച്ചിരുന്ന കാലത്താണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത് എന്നാണ് ഗവേഷകരെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

 

മാത്രമല്ല ബിസി 1350ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ നശിച്ച പുരാതന പട്ടണമായ സാഖിക്കുവിനെ പ്രതിനിധീകരിച്ചാണ് മിതാനി സാമ്രാജ്യം ഈ നഗരം നിര്‍മ്മിച്ചത്. എന്തായാലും വലിയൊരു കണ്ടുപിടിത്തമാണ് ഗവേഷകര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മാത്രമല്ല ഇത് വലിയ അത്ഭുതം തന്നെയെന്നാണ് ഗവേഷകര്‍ പറയുന്നത്.

കാരണം ഒരു കൊട്ടാരം, നിരവധി ഗോപുരങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍, എന്നിവ അടങ്ങുന്നതാണ് വലിയ നഗരം. മണ്ണു കൊണ്ടുള്ള ഇഷ്ടിക കൊണ്ടാണ് ഭിത്തി നിര്‍മിച്ചിരിക്കുന്നത്. കൂടാതെ മണ്ണ് കൊണ്ട് ഉണ്ടാക്കിയിട്ടും വെള്ളത്തിനടിയില്‍ ഇത്രയും കാലം ഈ കെട്ടിടങ്ങളും നഗരവും അതിജീവിച്ചതും ഒരു അത്ഭുതമാണെന്ന് നിസ്സംശയം പറയാം.

 

ഈ വര്‍ഷം ആദ്യം ടൈഗ്രിസ് നദിയുടെ പ്രദേശത്ത് കടുത്ത വരള്‍ച്ചയുണ്ടായിരുന്നു. ഇത് മൊസൂള്‍ റിസര്‍വോയറില്‍ വലിയ വരള്‍ച്ചക്ക് കാരണമായി. തുടര്‍ന്ന് പ്രദേശത്തെ ജലം കുറഞ്ഞു. അങ്ങനെയാണ് 3400 വര്‍ഷം പഴക്കമുള്ള നഗരം കണ്ടെത്തിയത്.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. അതിനാല്‍ തന്നെ കൃഷിക്കും മറ്റുമായി ടൈഗ്രിസ് നദിയുടെ ഭാഗമായ മൊസൂള്‍ റിസര്‍വോയറിനെ ആണ് ആളുകള്‍ ആശ്രമയിച്ചിരുന്നത്. അതുകൊണ്ട് വലിയ അളവില്‍ വെള്ളം ഉപയോഗിക്കുകയും പെട്ടെന്ന് വെള്ളം വറ്റുകയുമാണ് ഉണ്ടായത് എന്നാണ് ഗവേഷണം നടത്തിയവര്‍ പറയുന്നത്.


അതേസമയം തങ്ങള്‍ കുഴിച്ചെടുത്ത കെട്ടിടങ്ങളെ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ച് ഗവേഷകര്‍ സംരക്ഷിച്ചിരിക്കുകയാണ്. വെള്ളം വീണ്ടും ഉയരുമ്പോള്‍ അവ കേടാകുമോ എന്ന ഭയത്താലാണ് ഇങ്ങനെ ചെയ്തത.്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends