Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുക്രൈന്റെ അഞ്ചില്‍ ഒന്നും പിടിച്ചടക്കി റഷ്യ നാറ്റോയോട് സഹായത്തിനായി കേണപേക്ഷിച്ച് സെലന്‍സ്‌കി കൂടെയുണ്ടാകുമെന്ന് അമേരിക്ക

03 JUNE 2022 08:47 PM IST
മലയാളി വാര്‍ത്ത

യുക്രെയ്ന്‍ റഷ്യ യുദ്ധം നൂറു ദിവസം പിന്നിടുമ്പോള്‍ ആക്രമണങ്ങള്‍ ഉടനെ അവസാനിക്കുന്നതിന്റെ ഒരു സൂചനയും ലഭ്യമാകുന്നില്ല. രാജ്യത്തിന്റെ അഞ്ചിലൊന്ന് റഷ്യ പിടിച്ചെന്നു സമ്മതിക്കുന്ന യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, റഷ്യ പിടിച്ച പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിക്കയാണെന്നും അവകാശപ്പെട്ടു. യുഎസും ജര്‍മനിയും വാഗ്ദാനം ചെയ്തു റോക്കറ്റ്, റഡാര്‍ സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യുക്രെയ്‌നിനു കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള നീക്കം 'തീക്കളി'യാണെന്നും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്നും റഷ്യ മുന്നറിയിപ്പു നല്‍കി. ലക്ഷ്യമിട്ടതുപോലെ കാര്യങ്ങള്‍ മുന്നേറുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടു.

ലുഹാന്‍സ്‌ക് മേഖലയില്‍ സിവീയറോഡോണെസ്റ്റ്‌സ്‌ക് നഗരം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ റഷ്യ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടച്. സമീപത്തുള്ള ലൈസിഷാന്‍സ്‌ക് കേന്ദ്രമാക്കി യുക്രെയ്ന്‍ ചെറുത്തുനില്‍പ് ശക്തമാക്കി. ഡോണെറ്റ്‌സ്‌ക് മേഖലയിലെ ഇരട്ടനഗരങ്ങളായ ക്രമറ്റോര്‍സ്‌കും സ്ലൊവ്യാന്‍സ്‌കും പിടിച്ചു വടക്കോട്ടു മുന്നേറാന്‍ റഷ്യ മിസൈല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലേക്ക് റഷ്യ 15 ക്രൂസ് മിസൈലുകള്‍ അയച്ച് വന്‍ നാശമുണ്ടാക്കിയതായി സെലെന്‍സ്‌കി അറിയിച്ചു. അതേസമയം, യുഎസിനും ജര്‍മനിക്കും പുറമേ ബ്രിട്ടനും യുക്രെയ്‌നിന് അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നല്‍കുമെന്ന് അറിയിച്ചു. മിസൈലുകളും റൈഫിളുകളും ടാങ്ക് വേധ ആയുധങ്ങളും നല്‍കുമെന്ന് സ്വീഡന്‍ അറിയിച്ചു.

നയതന്ത്ര പിന്തുണ വര്‍ധിപ്പിക്കുന്നതിനായി യുക്രെയ്ന്‍ യുഎസ് അംബാസഡര്‍ ബ്രിജിറ്റ് ബ്രിങ്കിന് സ്വീകരണം നല്‍കി അവരോധിച്ചു. 2019ല്‍ ട്രംപ് അംബാസഡറെ പിന്‍വലിച്ചശേഷം എത്തുന്ന ആദ്യ അംബാസഡറാണ് ബ്രിങ്ക്. പലിശനിരക്ക് 10ല്‍ നിന്ന് 25% ആയി ഉയര്‍ത്തി അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ യുക്രെയ്ന്‍ ശ്രമം തുടങ്ങി. പുട്ടിനുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ റഷ്യന്‍ വ്യവസായികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ ആഡംബര നൗകകളും സ്വകാര്യ ജെറ്റുകളും പിടിച്ചെടുക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നി!ര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends