അബുദാബിയില്‍ കെട്ടിടടത്തിലെ തീപിടിത്തത്തില്‍ 19 പേര്‍ക്ക് പരിക്ക്; വന്‍ നാശം

അബുദാബി തലസ്ഥാനത്ത് റസിഡന്‍ഷ്യല്‍ കെട്ടിടടത്തില്‍ അഗ്‌നിബാധ. 19 പേര്‍ക്ക് പരുക്കേറ്റു. വന്‍ നാശനഷ്ടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. അല്‍ സാഹിയ ഏരിയയിലെ 30 നില കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അഗ്‌നിബാധ. തീ അണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് അധികൃതരുമായി ഏകോപിച്ച് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു.
അഗ്‌നിബാധയുണ്ടായി വൈകാതെ കെട്ടിടം ഒഴിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha



























