അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്കുള്ളില്‍ ഭീകരാക്രമണം.... സുരക്ഷാ സേന പ്രദേശം വളഞ്ഞ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു, ഗുരുദ്വാര ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്കുള്ളില്‍ ഭീകരാക്രമണം. കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ കാരണമൊന്നുമില്ലാതെ വെടിയുതിര്‍ത്തു.
ഗുരുദ്വാരയില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ .ആക്രമണത്തില്‍ ഗുരുദ്വാരയിലെ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്ന് സൂചനകള്‍.
സുരക്ഷാ സേന പ്രദേശം വളഞ്ഞ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗുരുദ്വാരയ്ക്കുള്ളിലുണ്ടായിരുന്ന സിഖ് വംശജര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഏതാനും പേര്‍ ഗുരുദ്വാരയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് .ഗുരുദ്വാര ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
"
https://www.facebook.com/Malayalivartha



























