ചൈനയ്‌ക്ക് കൊടുക്കാൻ പണില്ലാതെ നട്ടംതിരിഞ്ഞ് പാകിസ്താൻ; പിന്നാലെ വൈദ്യുത പ്രതിസന്ധിയും... ഇമ്രാൻ ഭരണകാലത്ത് തന്നെ വരുത്തിവച്ചിരിക്കുന്ന ബാദ്ധ്യത കൊടുത്തീർക്കുന്നത് എങ്ങിനെയെന്നതിൽ ഷഹ്ബാസ് ഭരണകൂടത്തിന് ഒരു നിശ്ചയവുമില്ല; നിലവിൽ 6 മണിക്കൂർ തുടർച്ചയായി വൈദ്യുതി ഇല്ലാതെ തലസ്ഥാന നഗരമടക്കം ഇരുട്ടിൽ

ചൈനയ്‌ക്ക് കൊടുക്കാൻ പണമില്ലാതെ നട്ടംതിരിയുന്ന പാകിസ്താൻ നട്ടംതിരിയുകയാണ്, പിന്നാലെ വൈദ്യുത പ്രതിസന്ധിയും കടുക്കുകയാണ്. ഇമ്രാൻ ഭരണകാലത്ത് തന്നെ വരുത്തിവച്ചിരിക്കുന്ന ബാദ്ധ്യത കൊടുത്തീർക്കുന്നത് എങ്ങിനെയെന്നതിൽ ഷഹ്ബാസ് ഭരണകൂടത്തിന് ഒരു നിശ്ചയവുമില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ചൈന പാകിസ്താനിൽ പണിതിരിക്കുന്ന വൈദ്യുത നിലയങ്ങൾ പൂട്ടിയതാണ് പ്രധാന കാരണം എന്നത്. നിലവിൽ 6 മണിക്കൂർ തുടർച്ചയായി വൈദ്യുതി ഇല്ലാതെ തലസ്ഥാന നഗരമടക്കം ഇരുട്ടിലാണ് കഴിയുന്നത്.
അതായത് കനത്ത തുകയാണ് പാകിസ്താൻ കുടിശ്ശിക വരുത്തിയിരിക്കുന്നത്. അടുത്തകാലത്തൊന്നും അവ അടച്ചുതീർക്കാൻ നിലവിലെ സാമ്പത്തികാവസ്ഥയിൽ ഇസ്ലാമബാദ് ഭരണകൂടത്തിന് സാധിക്കില്ല എന്ന അവസ്ഥയാണ് ഉരുവായിരിക്കുന്നത്. കൂടാതെ മൂന്നൂറു ബില്ലൺ രൂപയാണ് പാകിസ്താൻ കടംവരുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ അന്താരാഷ്‌ട്ര നാണ്യ നിധി അടക്കം പാകിസ്താന് ധനസഹായം നൽകുന്നത് വിലക്കിയി രിക്കുകയാണ്. ഭീകരവിരുദ്ധ സാമ്പത്തിക നിയന്ത്രണ ചട്ടങ്ങളിൽ പാകിസ്താന് ഇളവ് ലഭിച്ചാൽ മാത്രമേ വിദേശ സഹായം സ്വീകരിക്കാനാവുകയുള്ളു. നിലവിൽ ഗ്രേപട്ടികയിൽ പെട്ടിരിക്കു ന്നതിനാൽ അവ ഒഴിവാക്കി കിട്ടാനുള്ള ശക്തമായ ശ്രമമാണ് പാകിസ്താൻ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha



























