ഇത്തിരി കടന്നു പോയി...! കസേര ഓര്‍ഡര്‍ ചെയ്ത യുവതിയെ ആമസോണ്‍ പറ്റിച്ചു..., കാര്‍ഡ്‌ബോര്‍ഡ് പെട്ടി തുറന്നതും കണ്ടത് രക്തമടങ്ങിയ ട്യൂബ്

ഓൺലൈൻ ഷോപ്പിങ് സജീവമായിരിക്കെ എന്തിനും ഏതിനും ഇപ്പോൾ ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്.ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ വഴി കസേര ഓര്‍ഡര്‍ ചെയ്ത യുവതിക്ക് പണികിട്ടിയിരിക്കുകയാണ്. ലെതര്‍ കസേര ഓര്‍ഡര്‍ ചെയ്ത യുവതി തനിക്ക് കിട്ടിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടി തുറന്നതും കണ്ടത് മനുഷ്യരക്തമെന്ന് തോന്നിക്കുന്ന ദ്രാവകം നിറച്ച ട്യൂബാണ്.
ന്യൂയോര്‍ക്കിലെ ജെന്‍ ബേഗക്കീസ് എന്ന യുവതിക്കാണ് ഈ ദുരനുഭവം. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ജെന്‍ പോസ്റ്റിനോടൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ യുവതിക്ക് സര്‍പ്രൈസ് ആയി ലഭിച്ച രക്തട്യൂബും കാണാവുന്നതാണ്.
വിഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവമുായി രംഗത്തെത്തിയത്. കസേര പൊതിഞ്ഞ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാണ് രക്തട്യൂബും ഉണ്ടായിരുന്നത്. ഇത് കണ്ടയുടനെ പെട്ടി അതുപോലെ തന്നെ അടച്ചുവെച്ചുവെന്നാണ് യുവതി പറയുന്നത്..
https://www.facebook.com/Malayalivartha



























