ഓരോ ദ്വീപിലും നൂറോളം മിസൈൽ കെണി ഒരുക്കി ജപ്പാൻ.... ചൈനയെ തീർക്കാൻ കട്ടയ്ക്ക്! ഒന്നിനു പകരം ആയിരം മിസൈലുമായി ജപ്പാൻ

തയ്‌വാനെച്ചൊല്ലിയുള്ള അമേരിക്കയുടെയും ചൈനയുടെയും വാക്‌പോര് സൈനികബലപരീക്ഷണത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. അതിനിടയിലാണ് ചൈനയ്‌ക്കെതിരെ സൈനിക നയം സമ്പൂർണ്ണമായി മാറ്റിക്കൊണ്ട് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ 1000 ദീർഘ ദൂര മിസൈലുകളെന്ന അമ്പരപ്പിക്കുന്ന തയ്യാറെടുപ്പാണ് ജപ്പാൻ നടത്തുന്നത്.
ഒപ്പം എല്ലാ ദ്വീപുകളേയും മിസൈൽ കവചമാക്കിയെന്നാണ് പ്രതിരോധ വിദഗ്ധർ നൽകുന്ന സൂചന. മിസൈലുകളെല്ലാം ചൈനയുടേയും വടക്കൻ കൊറിയയുടേയും തീരങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. സമീപകാലത്ത് സെൻകാകൂ ദ്വീപിനെ ലക്ഷ്യമാക്കിയുള്ള ചൈനയുടെ നീക്കം ജപ്പാനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി ജോ ബൈഡൻ ടോക്കിയോവിലെത്തിയ ദിവസം ജപ്പാൻ അതിർത്തിവരെ ചൈനയുടെ വിമാനം പറന്നതിലുള്ള അമർഷവും ജപ്പാൻ രേഖപ്പെടുത്തിയിരുന്നു.
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം ജപ്പാന്‍ തങ്ങളുടെ സൈനിക മേഖലയില്‍ ഇതുപോലൊരു തയ്യാറെടുപ്പ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികപ്പട പസഫിക്കില്‍ അണിനിരന്നതോടെയാണ് ജപ്പാന്‍ സൈനിക നയത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത്.
തായ്‌വാനെതിരെ പടയൊരുക്കം നടത്തുന്ന ചൈനയ്‌ക്കെതിരെ അതീവ ജാഗ്രതയാണ് ക്വാഡ് സഖ്യം പുലർത്തുന്നത്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം ജപ്പാൻ തങ്ങളുടെ സൈനിക മേഖലയിൽ ഇതുപോലൊരു തയ്യാറെടുപ്പ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടി ക്കാട്ടുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികപ്പട പസഫിക്കിൽ അണിനിരന്നതോടെയാണ് ജപ്പാൻ സൈനിക നയ ത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്.
തയ്‌വാനോടുള്ള സമീപനം ബെയ്ജിങ് കര്‍ക്കശമാക്കുകയും തയ്വാൻ അനുകൂല നിലപാടില്‍ അമേരിക്ക കൂടുതല്‍ വ്യക്തതവരുത്തുകയും ചെയ്ത സാഹചര്യത്തില്‍ തയ്‌വാന്‍ കടലിടുക്ക് അന്തര്‍ദേശീയസംഘര്‍ഷത്തിന് വേദിയാകുമോ എന്നതാണ് ആശങ്ക. 2049നു മുന്‍പ്, അതായത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപനത്തിന്റെ ശതാബ്ദിക്കു മുന്‍പ് വിശാലചൈനയെന്ന സ്വപ്നം പൂര്‍ത്തിയാക്കണമെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഗ്രഹം.
https://www.facebook.com/Malayalivartha



























