ചൈനയുടെ ചാരക്കപ്പല്‍ മടക്കിയയച്ചു; കൂടുതല്‍ ചൈനീസ് കപ്പലുകള്‍ എത്തുമെന്ന് സൂചന; ഇന്ത്യ വീണ്ടും ആശങ്കയില്‍

ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പല്‍ 'യുവാന്‍ വാങ്– 5' മടങ്ങി. ഇന്ത്യയുടെ എതിര്‍പ്പു വകവയ്ക്കാതെ ചൈന പ്രവേശനാനുമതി നല്‍കിയ കപ്പല്‍ 6 ദിവസത്തിനു ശേഷമാണ് ചൈനയിലെ ജിയാങ് യിന്‍ തുറമുഖത്തേക്കു മടങ്ങുന്നത്. സുരക്ഷാചട്ടങ്ങള്‍ പാലിച്ചാണ് കപ്പല്‍ നങ്കൂരമിട്ടതെന്നും ഇക്കാലയളവില്‍ കപ്പലിലെ ജീവനക്കാര്‍ മാറിയിട്ടില്ലെന്നും ശ്രീലങ്ക വ്യക്തമാക്കി. ശ്രീലങ്കയിലെ ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു.
ശാസ്ത്ര ഗവേഷണമാണ് കപ്പലിന്റെ ദൗത്യമെന്ന് ചൈന ആവര്‍ത്തിക്കുമ്പോഴും കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്!നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണു കപ്പലിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു. അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഹംബന്‍തോട്ട തുറമുഖത്തിന്റെ പൂര്‍ണ അവകാശം ചൈനയ്ക്കു ലഭിച്ചതോടെ ഭാവിയില്‍ കൂടുതല്‍ ചൈനീസ് കപ്പലുകള്‍ എത്തുമെന്ന ആശങ്കയിലാണ് ഇന്ത്യ.
https://www.facebook.com/Malayalivartha



























