Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് എത്തിയ ചൈനീസ് യാച്ചിനെ പിടികൂടി; ചാരക്കപ്പല്‍ ഒന്നും കിട്ടാതെ മടങ്ങി

23 AUGUST 2022 11:54 AM IST
മലയാളി വാര്‍ത്ത

ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു. ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് ശ്രീലങ്ക അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് കപ്പല്‍ ഹംബന്തോട്ട തുറഖമുഖത്തെത്തിയത്. എന്നാല്‍ ശക്തമായ റഡാര്‍ഉപഗ്രഹ പ്രതിരോധം തീര്‍ത്ത് ഇന്ത്യ നടത്തിയ നീക്കത്തില്‍ ചൈന പകച്ചുപോവുകയായിരുന്നു എന്നാണ് പ്രതിരോധ രംഗത്തുള്ളവര്‍ നല്‍കുന്ന വിവരം. ശാസ്ത്ര സാങ്കേതിക ഗവേഷണ ങ്ങള്‍ക്കാണ് കപ്പലിനെ ഉപയോഗപ്പെടുത്തിയതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കപ്പല്‍ ഇന്ത്യയുടേയും പസഫിക്കിലെ ക്വാഡ് സഖ്യത്തിന്റേതടക്കം ഉപഗ്രഹങ്ങളും മിസൈല്‍ വിക്ഷേപണികളും ആണവ നിലയങ്ങളും ബഹിരാകാശ നിലയങ്ങളും കണ്ടെത്താന്‍ കഴിവുള്ളതാണ് എന്നാണ് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പം അമേരിക്കന്‍ ഉപഗ്രഹങ്ങളും ചൈനീസ് കപ്പലിനെ നിരീക്ഷണവലയത്തിലാക്കിയിരുന്നു.

ശ്രീലങ്കന്‍ തുറമുഖത്തേക്കുള്ള യാത്രാമധ്യേ കപ്പലിന്റെ ട്രാക്കിംഗ് സംവിധാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കുമെന്നത് ഉറപ്പായിരുന്നു. സമുദ്ര ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ പണിത തുറമുഖത്തെ കേന്ദ്രീകരിച്ചാണ് നടത്തുന്നതെന്ന അവകാശ വാദവും ചൈന ഉയര്‍ത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സമുദ്ര ശാസ്ത്ര ഗവേഷണ ത്തിന് ലക്ഷ്യമിട്ടാണ് കപ്പല്‍ നങ്കൂരമിട്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രസ്താവന നടത്തിയിരുന്നു.

കപ്പലിന്റെ സന്ദര്‍ശന വേളയില്‍ ചൈനീസ് എംബസി ആവശ്യപ്പെട്ട സഹായങ്ങളെല്ലാം നല്‍കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരാവുകയായിരുന്നു. കപ്പല്‍ ചൈനയുടെ അധീനതയിലുള്ള തുറമുഖത്ത് എത്തുന്നതിനെതിരെ ഇന്ത്യ ഉയര്‍ത്തിയ സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ശ്രീലങ്ക അനുമതി ആദ്യം നിഷേധിച്ചു. പിന്നീട് ചൈനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ വന്‍ നാവികസേനാ വ്യൂഹത്തെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ചൈനയെ നിരീക്ഷിക്കാനായി അണിനിരത്തിയത്.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട കടബാദ്ധ്യതയില്‍ കൊളംബോയെ വരിഞ്ഞു സമ്മര്‍ദ്ദത്തി ലാക്കിയാണ് ചൈന നീങ്ങുന്നത്. 2017ലാണ് ചൈന ശ്രീലങ്കയില്‍ തുറമുഖം പണിതീര്‍ത്ത് 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. നിലവിലെ ശ്രീലങ്കയുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം വീണ്ടും സാന്പത്തിക സഹായമെന്ന പേരില്‍ കടബാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചിട്ടുള്ളത്.

ശക്തമായ റഡാര്‍ ഉപഗ്രഹ പ്രതിരോധം തീര്‍ത്ത് ഇന്ത്യ നടത്തിയ നീക്കത്തില്‍ ചൈന പകച്ചുപോവുകയായിരുന്നു എന്നാണ് പ്രതിരോധ രംഗത്തുള്ളവര്‍ നല്‍കുന്ന വിവരം. ശാസ്ത്ര സാങ്കേതിക ഗവേഷണ ങ്ങള്‍ക്കാണ് കപ്പലിനെ ഉപയോഗപ്പെടുത്തിയതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കപ്പല്‍ ഇന്ത്യയുടേയും പസഫിക്കിലെ ക്വാഡ് സഖ്യത്തിന്റേതടക്കം ഉപഗ്രഹങ്ങളും മിസൈല്‍ വിക്ഷേപണികളും ആണവ നിലയങ്ങളും ബഹിരാകാശ നിലയങ്ങളും കണ്ടെത്താന്‍ കഴിവുള്ളതാണ് എന്നാണ് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‌ക്കൊപ്പം അമേരിക്കന്‍ ഉപഗ്രഹങ്ങളും ചൈനീസ് കപ്പലിനെ നിരീക്ഷണവലയത്തിലാക്കിയിരുന്നു.

ശ്രീലങ്കന്‍ തുറമുഖത്തേക്കുള്ള യാത്രാമധ്യേ കപ്പലിന്റെ ട്രാക്കിംഗ് സംവിധാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കുമെന്നത് ഉറപ്പായിരുന്നു. സമുദ്ര ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ പണിത തുറമുഖത്തെ കേന്ദ്രീകരിച്ചാണ് നടത്തുന്നതെന്ന അവകാശ വാദവും ചൈന ഉയര്‍ത്തിയിരുന്നു.

കപ്പലിന്റെ സന്ദര്‍ശന വേളയില്‍ ചൈനീസ് എംബസി ആവശ്യപ്പെട്ട സഹായങ്ങളെല്ലാം നല്‍കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരാവുകയായിരുന്നു. കപ്പല്‍ ചൈനയുടെ അധീനതയിലുള്ള തുറമുഖത്ത് എത്തുന്നതിനെതിരെ ഇന്ത്യ ഉയര്‍ത്തിയ സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ശ്രീലങ്ക അനുമതി ആദ്യം നിഷേധിച്ചു. പിന്നീട് ചൈനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ വന്‍ നാവികസേനാ വ്യൂഹത്തെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ചൈനയെ നിരീക്ഷിക്കാനായി അണിനിരത്തിയത്.

അതേസമയം തന്നെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് എത്തിയ യാച്ചിനെ തീരരക്ഷാ സേന പടികൂടി. ചൈനയുടെ ഉടമസ്ഥതയിലുള്ള റൂയിസി11001 പായ്കപ്പല്‍ ജിന്‍ലോംഗില്‍ നിന്നാണ് പുറപ്പെട്ട തെന്നും കണ്ടെത്തിയിട്ടുണ്ട്. 33 മീറ്റര്‍ നീളമുള്ള അത്യാധുനിക ആഢംബര യാച്ചാണ് അതിര്‍ ത്തി ലംഘനം നടത്തിയത്.

ഇന്ത്യയുടെ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വിദേശ യാനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് യാച്ച് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശ്രദ്ധയില്‍പ്പെട്ട ഒരു യാച്ചില്‍ നിന്നാണ് ഏകെ47 റൈഫിളടക്കം കണ്ടെത്തിയത്.

ഇന്ത്യന്‍ സമുദ്രതീരങ്ങളെ പാകിസ്താന്‌റെ സഹായത്തോടേയും ശ്രീലങ്കയുടെ കിഴക്കന്‍ മേഖലയെ ചുറ്റി സ്വയം ചൈനയും വളയുന്ന തന്ത്രത്തെ സമര്‍ത്ഥമായിട്ടാണ് ഇന്ത്യന്‍ പ്രതിരോധ സേന നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്നലെ ഇന്ത്യയുടെ ശക്തമായ ഉപഗ്രഹ പ്രതിരോധത്തില്‍ കുരുങ്ങിക്കിടന്ന ചൈനീസ് ചാരകപ്പല്‍ ശ്രീലങ്കന്‍ തീരം വിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (12 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (32 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (42 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (58 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (3 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

Malayali Vartha Recommends