നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ അടിച്ചു കൊന്ന ബാലനെതിരെ യുഎസ് പോലീസ് കൊലക്കുറ്റം ചുമത്തി

നിര്‍ത്താതെ കരഞ്ഞ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തിയ എട്ടു വയസുകാരനെതിെര യു.എസ്. പോലീസ് കൊലക്കുറ്റം ചുമത്തി. ഇത്രയും ചെറിയ കുട്ടികള്‍ക്കെതിരെ അമേരിക്കയില്‍ സാധാരണയായി കൊലക്കുറ്റം ചുമത്താറില്ല. അലബാമയിലാണു സംഭവം. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു കൊലപാതകം.
അമ്മ കറ്റേറ ലൂയിസ് കുഞ്ഞിനെ സുഹൃത്തിന്റെ വീട്ടിലാക്കി ക്ലബ്ബില്‍ പോയിതിനിടെയാണ് സംഭവം. അമ്മയെ കാണാത്തതിനെ തുടര്‍ന്ന് കുഞ്ഞ് കരയുകയും എട്ട് വയസുകാരന്‍ കുഞ്ഞിന്റെ കരച്ചിലടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി കരച്ചില്‍ നിര്‍ത്താഞ്ഞതിനെ തുടര്‍ന്ന് ബാലന്‍ ആക്രമിക്കുകയായിരുന്നു. തലയിലേറ്റ ആഘാതവും ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളുമാണ് മരണത്തിന് കാരണമായത്.
രാത്രി 11 മണിക്കു പുറത്തുപോയ ലെവിയും സുഹൃത്തും രണ്ടു മണിക്കാണു തിരിച്ചുവന്നത്. ആറു കുട്ടികളുണ്ടായിരുന്ന ഈ വീട്ടില്‍ പക്ഷെ, കുട്ടികളെ നോക്കാന്‍ ആരുമില്ലായിരുന്നു. ഏറ്റവും മൂത്ത കുട്ടിയാണ് കുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തിയത്. കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ഈ ബാലന്‍ 21 വയസു വരെ ജുവനൈല്‍ ജയിലില്‍ കഴിയേണ്ടിവരും.
പിറ്റേന്ന് രാവിലെ തൊട്ടിലില്‍ അനങ്ങാതെ കിടന്ന കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് രക്ഷപ്പെട്ടില്ല. അമ്മയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ് കുഞ്ഞിന്റെ മരണകാരണമെന്നാരോപിച്ച് ലെവിക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha