ആപ്പിളിന്റെ ഷോറുമില്‍ വര്‍ണ്ണവിവേചനം

തൊലിയുടെ നിറം കറുത്തതാണ് എന്ന ഒറ്റ കാരണത്താല്‍ ആസ്‌ട്രേലിയയില്‍ ആപ്പിളിന്റെ ഷോറൂമിലെത്തിയ കുട്ടികളെ ജീവനക്കാര്‍ വിലക്കി.
പതിനാറ് വയസ്സുള്ള ആറു കുട്ടികളാണ് സാധനങ്ങള്‍ വാങ്ങാനായി ഷോറൂമിലെത്തിയത്.\'നിങ്ങള്‍ ഇവിടെ മോഷണം നടത്തിയേക്കു\'മെന്ന് പറഞ്ഞാണ് ഇവരെ ഷോറൂമിന് മുന്നിലുള്ള റിസപ്ഷനില്‍ വച്ച് തടഞ്ഞത്.
ഇത്തരത്തിലുള്ള വര്‍ണ്ണവെറി അസഹനീയമാണെന്നാണ് കുട്ടികള്‍ ഇതിനോട് പ്രതികരിച്ചത്.
തങ്ങളുടെ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണത്തില്‍ ദുഃഖമുണ്ട്. ആപ്പിള്‍ ആ കുട്ടികളോട് മാപ്പു ചോദിക്കുന്നു.
സ്ഥാപനത്തിലെത്തുന്ന എല്ലാ ഉപഭോക്താവിനേയും തങ്ങള്‍ ഒരുപോലെയാണ് കാണുന്നതെന്നും ഈ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും ആപ്പിള്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha