പൂര്‍ണ വളര്‍ച്ചയെത്തിയ രണ്ടു ശിരസുകളുമായി പെണ്‍കുഞ്ഞ്; അദ്ഭുത ശിശുവിനെ കാണാന്‍ ജനപ്രവാഹം

ബംഗ്ലാദേശിലെ ധാക്കയില്‍ രണ്ടു തലയുമായി ജനിച്ച പെണ്‍കുഞ്ഞിനെ കാണാന്‍ വന്‍ ജനപ്രവാഹം. അദ്ഭുത ശിശുവിനെക്കുറിച്ച് കേട്ടറിഞ്ഞ് ദൂരെപ്രദേങ്ങളില്‍നിന്നുപോലും ജനങ്ങള്‍ കുട്ടിയെ കാണാനായി എത്തുന്നുണ്ട്. രണ്ടു വായ ഉപയോഗിച്ചും ഭക്ഷണം കഴിക്കാനും ശ്വസിക്കാനും കുട്ടിക്കു കഴിയുന്നുണ്ടെന്നു കുട്ടിയുടെ അച്ഛന്‍ ജമാല്‍ മിയ പറഞ്ഞു. കുട്ടിക്കു ശ്വാസതടസ പ്രശ്‌നങ്ങളുള്ളതിനാല്‍ കുട്ടി ഡോക്ടര്‍മാരുടെ തീവ്ര നിരീക്ഷണത്തിലാണ്.
കുട്ടിയും അമ്മയും സുരക്ഷിതരാണെന്ന് സ്റ്റാന്‍ഡാര്‍ഡ് ഹോസ്പിറ്റല്‍ ഓഫ് ടോട്ടല്‍ ഹെല്‍ത്ത്‌കെയര്‍ തലവന്‍ അബു കൗസര്‍ എഎഫ്പിയോടു പറഞ്ഞു. രണ്ടു തലയുണ്ടെങ്കിലും കുട്ടിക്ക് ആന്തരികാവയവങ്ങള്‍ ഒന്നേയുള്ളു. രണ്ടു തലയുമായി 2008ല്‍ ബംഗ്ലാദേശില്‍ ഒരു കുട്ടി ജനിച്ചിരുന്നെങ്കിലും ഉടന്‍തന്നെ മരിച്ചു.ദൈവത്തിന്റെ വികൃതികള്‍ എന്തോ ആവോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha