ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി

ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസി കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍.
സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പെന്റഗണിന്റെ ഭാഗത്തു നിന്നും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആക്രമണം നടത്തിയ കാര്യം പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് സ്ഥിരീകരിച്ചിരുന്നു.
ആളില്ലാ യുദ്ധവിമാനമാണ് ജോണ്‍ യാത്ര ചെയ്യുകയായിരുന്ന വാഹനം തകര്‍ത്തതെന്നും വ്യാഴാഴ്ച്ച രാത്രിയാണ് സംഭവമെന്നും എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഐഎസ് കേന്ദ്രമായ റാഖ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയത്.
ഐഎസിന്റെ കൊലപാതക പരമ്പര വീഡിയോകളിലൂടെയാണ് ജോണ്‍ കുപ്രസിദ്ധനായത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്ട്‌ലോഫ്, ജയിംസ് ഫോളി, സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ കാസിംഗ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയ്‌നസ്, അലന്‍ ഹെന്നിംഗ്, ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തുടങ്ങിയവരെ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോയിലാണ് ജോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ലണ്ടനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു മുഹമ്മദ് എംവാസി. ഇറാഖ് വംശജരായ മാതാപിതാക്കളുടെ മകനായി കുവൈത്തിലായിരുന്നു എംവാസിയുടെ ജനനം. പിന്നീട് 1993-ല്‍ ബ്രിട്ടനിലേക്ക് താമസം മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha