ഫ്രാന്‍സില്‍ വന്‍ ബോംബ് സ്‌ഫോടനം, എങ്ങും ആശങ്ക, മരണം 200 ആയി; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

കൊലക്കളമായി ഫ്രാന്‍സ്. ജിഹാദി ജോണിനെ കൊന്നതിന്റെ പക ഫ്രാന്‍സില്‍ അഴിഞ്ഞാടി ഐസ്. അമേരിക്കയാണ് ജോണിനെ വക വരുത്തിയതെങ്കിലും ലോകത്തോട് മുഴുവന്‍ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഐസ് കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. ഫ്രാന്‍സില്‍ വ്യാപകമായി നടന്ന സ്‌ഫോടനത്തിലും അക്രമത്തിലും മരണസംഖ്യ 200 ആയി ഉയര്‍ന്നു. പാരീസിലെ റെസ്‌റ്റോറന്റ്, ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപത്തെ തീയറ്റര്‍ എന്നിവിടങ്ങളിലായിരുന്നു ബോംബും തോക്കും ഉപയോഗിച്ചുള്ള ആക്രമണം.
ഇതാദ്യമായിട്ടാണ് ഫ്രാന്‍സില്‍ ഇത്ര വലിയ ഒരു ഭീകരാക്രമണം നടക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ബട്ടാകഌന്‍ തീയറ്ററില്‍ മാത്രം 100 പേരെ ഭീകരര്‍ വധിച്ചതായിട്ടാണ് വിവരം. റസ്‌റ്റോറന്റില്‍ നടന്ന വെടിവെയ്പ്പില്‍ 20 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെയോടെ ആറിടത്താണ് സ്‌ഫോടനവും വെടിവെയ്പ്പും നടന്നത്. നാല് അക്രമികളെ വധിച്ചതായും ഒരു തീവ്രവാദിയെ പിടികൂടിയതായും ഫ്രഞ്ച് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാന്‍സിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. സ്‌റ്റേദ് ദെ ഫ്രാന്‍സ് സ്‌റ്റേഡിയത്തിന് സമീപം സ്‌ഫോടനവും നടന്നു. ജര്‍മ്മനിയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു സ്‌ഫോടനം. മത്സരം കാണാന്‍ പ്രസിഡന്റ് ഹോളണ്ട് സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
ആയുധധാരികളായ ഭീകരര്‍ തീയറ്ററിലേക്ക് ഇടിച്ചുകയറുകയും കണ്ടവരെയെല്ലാം വെടിവെയ്ക്കുകയുമായിരുന്നു. ഭീകരര്‍ രക്ഷപ്പെടാതിരിക്കാനായി അതിര്‍ത്തി ഫ്രാന്‍സ് അടച്ചിരിക്കുകയാണ്. വീട്ടില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. അതിനിടയില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇക്കാര്യം ട്വിറ്ററിലൂടെ ഭീകരര്‍ വ്യക്തമാക്കിയതായാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha