ശതകോടീശ്വരനായിരുന്ന റെസ്റ്റോറന്റ് ഭീമൻ തെരുവ് കച്ചവടക്കാരനായി മാറി
കടം വന്നു കയറിയാൽ എന്ത് ചെയ്യും. കടം വീട്ടാന്‍ തെരുവ് കച്ചവടക്കാരനായി മാറി ചൈനീസ് റെസ്റ്റോറന്റ് വ്യവസായി. അമ്ബത്തിരണ്ടുകാരനായ ടാങ് ജിയാനാണ് തന്റെ ദശലക്ഷക്കണക്കിന് ഡോളറിന്റെ കടം വീട്ടുന്നതിന് തെരുവുകളില്‍ ഭക്ഷണ വില്‍പ്പന ആരംഭിച്ചത്. ഹാങ്ഷൗ നഗരമാണ് ഭക്ഷണ വില്‍പ്പനയ്ക്ക് അദ്ദേഹം തിരഞ്ഞെടുത്തത്.
നിരവധി ഭക്ഷണ ശാലകളുടെ ഉടമയായിരുന്നു ടാങ് . എന്നാല്‍ 2005 ല്‍ അദ്ദേഹം സൗന്ദര്യവത്കരണ സാങ്കേതിക വിദ്യയിലേക്കും വ്യാപാര ശൃംഖല വികസിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ടാങ്നെ വലിയ കടക്കെണിയില്‍ കൊണ്ട് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വീടുകളും വാഹനങ്ങളും വിറ്റ് പകുതി ബാധ്യത അദ്ദേഹം തീര്‍ത്തു. ബാക്കിയുള്ള 6.4 ദശലക്ഷം ഡോളര്‍ കടം തീര്‍ക്കുന്നതിനാണ് അദ്ദേഹം തെരുവുകളില്‍ ഭക്ഷണ വില്‍പ്പന ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഹാങ്ഷൗ നഗരത്തില്‍ ഒരു സോസേജ് സ്റ്റാള്‍ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തങ്ങള്‍ വെല്ലുവിളി നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഒരിക്കലും പരാജയപ്പെടില്ല എന്ന മനോഭാവം നാം മുറുകെ പിടിച്ചാല്‍ എല്ലാത്തിനെയും നേരിടാം എന്ന് ടാങ് പറയുന്നു.
ബുദ്ധിമുട്ടുകള്‍ നേരിടാനും ധൈര്യത്തോടെ മുന്നോട്ട് പോകാനും നാം പഠിക്കേണ്ടതുണ്ട്. അതിന് ശ്രമിക്കുന്ന ആളുകളെ താന്‍ ശക്തിപ്പെടുത്തും. മനുഷ്യന് ജനിച്ചത് ഒന്നും ഇല്ലാതെയാണ്. അതിനാല്‍ വീണ്ടും ജീവിതം തുടങ്ങാന്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേരാണ് ടാങ്ങിന്റെ വാക്കുകള്‍ക്ക് പിന്തുണയുമായി സമൂഹ മാദ്ധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha